ദിവ്യ രാജ് ഭീമ സൂപ്പര്‍ വുമണ്‍ സീസണ്‍ 2 വിജയി

Published : Jul 11, 2022, 03:55 PM ISTUpdated : Apr 05, 2024, 01:41 PM IST
ദിവ്യ രാജ്  ഭീമ സൂപ്പര്‍ വുമണ്‍ സീസണ്‍ 2 വിജയി

Synopsis

ഭീമ സൂപ്പര്‍ വുമണ്‍ സീസണ്‍ 2ലെ വിജയിയായി ദിവ്യ രാജിനെ  തിരഞ്ഞെടുത്തു.

ദുബൈ: ഭീമ സൂപ്പര്‍ വുമണ്‍ സീസണ്‍ 2ലെ വിജയിയായി ദിവ്യ രാജിനെ  തിരഞ്ഞെടുത്തു. ജൂലൈ 9ന് നടന്ന ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഒടുവിലാണ് ദിവ്യ രാജ്  രണ്ടാം സീസണിലെ ഭീമ സൂപ്പര്‍ വുമണായത്. മിനി അല്‍ഫോന്‍സ, പ്രേയൂഷ സജി, ശോഭിക കര്‍ള, മേഘ്‌ന മുകേഷ്, റീം ബേക്കര്‍, ജൂഡിത് ക്‌ളീറ്റസ്, സുബൈദ കെ, ജൂലിയറ്റ്, സമീറ എന്നിവര്‍ ആയിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത മറ്റ് 9 വനിതകള്‍. ശോഭിക കര്‍ളയ്ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.

ആനകാര്‍ട് .കോം അവതരിപ്പിച്ച ഭീമ സൂപ്പര്‍ വുമണ്‍ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് അല്‍ മക്തൂം മാനേജ്മന്റ് & ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വൈസ് ചെയര്‍മാനായ ശ്രീമതി നാദാ സുല്‍ത്താന്‍ ആണ്. പിന്നണി ഗായിക ശ്രീമതി സിതാര കൃഷ്ണകുമാര്‍, നടിയും അവതാരകയുമായ ശ്രീമതി പേര്‍ളി മാണി, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ ശ്രീമതി മിനി മേനോന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനല്‍ ആണ് ദിവ്യ രാജിനെ  ഭീമ സൂപ്പര്‍ വുമണായി തിരഞ്ഞെടുത്തത്.  

1000ല്‍ പരം അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്ത 10  വനിതകളുമായാണ് ഭീമ സൂപ്പര്‍ വുമണ്‍ സീസണ്‍ 2 ആരംഭിച്ചത്. ടാലെന്റ്‌റ്, കോംപാറ്റബിലിറ്റി തുടങ്ങി നിരവധി റൗണ്ടുകളിലൂടെ കടന്നു വന്ന ഈ 10  വനിതകള്‍ക്കും വിദഗ്ധ ഗ്രൂമിങ് സെഷനുകളിലും പങ്കെടുക്കാന്‍ സാധിച്ചു.  ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് മലബാറിക്കസിന്റെ സംഗീതനിശയും അരങ്ങേറി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ സിതാര കൃഷ്ണകുമാറിനെ വേദിയില്‍ പ്രത്യേകം അനുമോദിച്ചു. ഭീമ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ശ്രീ. ബി. ഗോവിന്ദന്‍, മാനേജിങ് പാര്‍ട്ണര്‍ ശ്രീമതി ജയ ഗോവിന്ദന്‍ , മാനേജിങ് ഡയറക്ടര്‍  ശ്രീ ബി .ബിന്ദുമാധവ്, ഡയറക്ടര്‍ , ശ്രീ അഭിഷേക്  ബിന്ദുമാധവ്,  ഡയറക്ടര്‍ ശ്രീ നാഗരാജ റാവു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇക്വിറ്റി പ്ലസ് അഡ്വെര്‍ടൈസിങ് ആണ് സംഘാടകര്‍. മലയാള മനോരമയും യു ബി എല്‍ ടി വിയും,  ഏഷ്യാനെറ്റുമായിരുന്നു മീഡിയ പാര്‍ട്ട്‌നേഴ്‌സ്. ഹിറ്റ് എഫ് എം ആണ് റേഡിയോ പാര്‍ട്ണര്‍. നികായ് ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ്, കൂള്‍ & കൂള്‍, മാമാ എര്‍ത്, മണ്‍സൂണ്‍ റെസ്റ്റോറന്റ്, പ്രൊവിഡന്റ് ഹൗസിങ്ങ്  എന്നിവരായിരുന്നു സൂപ്പര്‍ വുമണിന്റെ സ്‌പോണ്‍സര്‍മാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ