സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ കുറവ്

Published : Jul 10, 2022, 11:52 PM IST
സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ കുറവ്

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 800,087  ആയി. ആകെ രോഗമുക്തരുടെ എണ്ണം  784,475 ആയി ഉയര്‍ന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവ് അനുഭവപ്പെട്ട് തുടങ്ങി. 299 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ കഴിയുന്നവരില്‍  552 പേര്‍ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 800,087  ആയി. ആകെ രോഗമുക്തരുടെ എണ്ണം  784,475 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,221 ആയി. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 

പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

തിരികെയെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഹജ്ജ് പൂര്‍ത്തിയാക്കി രാജ്യത്ത് എത്തുന്നവര്‍ കൊവിഡിനെതിരായ സുരക്ഷാ നിബന്ധനകള്‍ പാലിക്കണം. മാസ്‍ക് ധരിക്കുകയും തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തേക്ക് വീടു വിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. തിരികെയെത്തുമ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വെച്ച് കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ പി.സി.ആര്‍ പരിശോധ നടത്തണം. രോഗ ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും അവ പ്രകടമായ ശേഷം നാലാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ രാജ്യത്തെ ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലെത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിന് പുറമെ ഓരോ എമിറേറ്റുകള്‍ക്കും സ്വന്തം നിലയില്‍ പ്രത്യക നിര്‍ദേശങ്ങള്‍ നല്‍കാമെന്നും യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.

സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 13,397 പ്രവാസികള്‍

അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ യുഎഇയില്‍ നിന്നുള്ള ഹജ്ജ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ വഴി സംവിധാനമൊരുക്കിയിരുന്നു. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആപ്ലിക്കേഷനിലൂടെ നല്‍കിയായിരുന്നു ഹജ്ജ് പെര്‍മിറ്റ് എടുക്കേണ്ടിയിരുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ