ബോഷർ കപ്പ് അഞ്ചാം എഡിഷൻ; ആവേശമായി സി കെ വിനീത്

Published : Nov 20, 2023, 10:46 PM IST
ബോഷർ കപ്പ് അഞ്ചാം എഡിഷൻ; ആവേശമായി സി കെ വിനീത്

Synopsis

ടൂർണമെൻറ് മുഖ്യാതിഥി ആയി പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരം സി കെ വിനീത് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

മസ്കറ്റ് : ഒമാനിലെ ജനപ്രിയ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റുകളിൽ ഒന്നായ ബൗഷർ കപ്പിൻറെ അഞ്ചാമത് എഡിഷൻ നവംബർ 17ന് GFC  ഗ്രൗണ്ടിൽ വച്ച് നടന്നു. ഒമാൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ മാറ്റുരച്ച ആവേശകരമായ ടൂർണമെൻ്റിൽ ഡൈനാമോസ് FC,ബോഷർ FC യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു ചാമ്പ്യൻമാരായി. ലയൺസ് മസ്കറ്റ് FC മൂന്നാം സ്ഥാനവും യുണൈറ്റഡ് കേരള FC ഫെയർ പ്ലേ അവാർഡും നേടി.

ടൂർണമെൻറ് മുഖ്യാതിഥി ആയി പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരം സി കെ വിനീത് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ലോക കേരള സഭാ അംഗങ്ങൾ ആയ വിൽസൺ ജോർജ്, ഷാജി സെബാസ്റ്റ്യൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡൻ്റ് സുനിൽ കുമാർ, സെക്രട്ടറി അനു ചന്ദ്രൻ, കേരള വിങ് കൺവീനർ സന്തോഷ് കുമാർ, കോ കൺവീനർ വിജയൻ കെ വി, സാമൂഹിക പ്രവർത്തകരായ സുധി, റിയാസ്, മൊയ്തു തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെൻ്റിനോട് അനുബന്ധിച്ച് വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രദർശന മത്സരവും സംഘടിപ്പിച്ചു. 

Read Also - സന്ദർശകരുടെ എണ്ണത്തിൽ വന്‍ കുതിപ്പ്; 18.4 ശതമാനം വര്‍ധനവ്, മൺസൂണില്‍ സലാലയില്‍ എത്തിയത് 10 ലക്ഷത്തോളം

ഒമാനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയിൽ നടത്തിവരുന്ന ടൂർണമെൻറിനോട് സഹകരിച്ച എല്ലാ ടീമുകൾക്കും സ്പോൺസർമാർക്കും സംഘാടക സമിതി ഭാരവാഹികൾ ആയ ബിജോയ് പാറാട്ട് , വിജയൻ കരുമാണ്ടി എന്നിവർ നന്ദി അറിയിച്ചു. ടൂർണമെൻറിലെ മികച്ച കളിക്കാരൻ ആയി  ഡൈനോമോസ് FC യുടെ നദീമും ടോപ്പ് സ്കോറർ ആയി ബൗഷർ FC യുടെ സൽമാനും അർഹരായി. കൂടാതെ, മികച്ചഗോൾ കീപ്പർ -അഖിൽ (ബൗഷർ FC),മികച്ച ഡിഫൻസ് താരം - ജിജാസ് (ബൗഷർ FC),മാൻ ഓഫ് ദി മാച്ച് - ഫൈനൽ - റിനിൽ ( ഡൈനാമോസ് FC),ബെസ്റ്റ് ഗോൾ കീപ്പർ - ഫൈനൽ - വിമൽ എന്നിവരും അർഹരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്