ബി​ഗ് ടിക്കറ്റിലൂടെ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം

Published : Aug 30, 2023, 10:08 AM IST
ബി​ഗ് ടിക്കറ്റിലൂടെ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം

Synopsis

ഓരോ ആഴ്ച്ചയും ഇ-ഡ്രോ വഴി നാലു പേർക്ക് 100,000 ദിർഹം.

ബി​ഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും ഇ-ഡ്രോ വഴി നാലു പേർക്ക് 100,000 ദിർഹം വീതം നേടാം. ഇത്തവണത്തെ നറുക്കെടുപ്പിൽ ഇന്ത്യ, ബം​ഗ്ലാദേശ്, നെതർലൻഡ്സ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

രജീബ് റഹ്മാൻ

കുവൈത്തിൽ സെയിൽസ്മാൻ ആണ് 32 വയസ്സുകാരനായ രജീബ്. ഒൻപത് സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് രജീബ്. "എനിക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെയധികം സന്തോഷം തോന്നുന്നു. ഞാൻ സുഹൃത്തുക്കളെ വിളിച്ചു, അവരും ഹാപ്പിയാണ്. സമ്മാനം എങ്ങനെ ചെലവഴിക്കണമെന്നതിൽ ഇപ്പോൾ എനിക്ക് പ്ലാനുകളില്ല. പക്ഷേ, ബി​ഗ് ടിക്കറ്റിന് സന്തോഷത്തോടെ നന്ദി പറയുന്നു." - ഒരു ലക്ഷം ദിർഹം നേടിയ വിജയി പറയുന്നു.

നിഖിൽചന്ദ്ര ഷാ

മുംബൈയിൽ നിന്നും ദുബായിൽ എത്തിയ 52 വയസ്സുകാരനായ നിഖിൽചന്ദ്ര സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നയാളാണ്. ഏഴ് സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി അദ്ദേഹം ​ഗെയിം ആസ്വദിക്കുന്നു. "വലിയ സന്തോഷം. ഞാൻ ഞെട്ടലിലാണ്. വിജയ പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല." അദ്ദേഹം പറഞ്ഞു. വിജയം ആഘോഷിക്കാൻ തന്നെയാണ് നിഖിൽചന്ദ്ര ആലോചിക്കുന്നത്. ഒപ്പം ജീവകാരുണ്യത്തിനും ഒരു തുക മാറ്റിവെക്കും. "ഇതുവരെ ബി​ഗ് ടിക്കറ്റിൽ വിജയിച്ചിട്ടില്ലാത്തവരോട് എനിക്ക് പറയാനുള്ളത്, പ്രതീക്ഷ കൈവിടരുത് എന്നാണ്. സ്ഥിരമായി കളിക്കുക, പ്രതീക്ഷ പുലർത്തുക, ഒരു ദിവസം വിജയം വരും."

സാ​ഗിർ അഹമ്മദ് ഇസ്ലാം അഹമ്മദ്

ബം​​ഗ്ലാദേശിൽ നിന്നുള്ള പ്രവാസിയായ സാ​ഗിർ ഫുജൈറയിൽ ഒരു ഫാർമസിയിൽ ക്യാഷ്യർ ആയിട്ടാണ് ജോലി ചെയ്യുന്നത്. എട്ട് മാസമായി 15 സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ​ഗ്രൂപ്പിലെ ഓരോ അം​ഗങ്ങളുടെയും പേരിൽ മാറ്റിമാറ്റി ടിക്കറ്റ് വാങ്ങുന്ന ഈ സംഘം, ഫുജൈറയിൽ നിന്നും അബുദാബിയിലേക്ക് യാത്ര ചെയ്താണ് ടിക്കറ്റ് എടുക്കുക. ആദ്യമായാണ് സാ​ഗിറിന്റെ പേരിൽ സംഘം ബി​ഗ് ടിക്കറ്റ് എടുത്തത്. "ഞാൻ ഹാപ്പിയാണ്. ഞാൻ കാരണം എന്റെ സുഹൃത്തുക്കൾക്ക് ഭാ​ഗ്യം വന്നല്ലോ. വിജയത്തിന് ഞങ്ങളെല്ലാം എക്സൈറ്റഡ് ആണ്. സെപ്റ്റംബർ മൂന്നിന് 20 മില്യൺ ദിർഹം വിജയിച്ചു എന്ന ഫോൺ കോളിനായാണ് ഇനി കാത്തിരിപ്പ്." സാ​ഗിർ ആത്മവിശ്വാസത്തോടെ പറയുന്നു.

പീറ്റർ ഡെ റിഡ്ഡർ

അബു ദാബിയിൽ ഒരു എൻജിനീയറായിട്ട് ജോലി ചെയ്യുന്ന പീറ്റർ, നെതർലൻസ് പൗരനാണ്. ഇതിന് മുൻപ് ഒരു തവണ മാത്രമേ 37 വയസ്സുകാരനായ പീറ്റർ ബി​ഗ് ടിക്കറ്റ് എടുത്തിട്ടുള്ളൂ. "വിജയത്തിൽ സന്തോഷമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ബി​ഗ് ടിക്കറ്റ് സത്യമാണ്, വലിയൊരു അവസരവുമാണ്."

ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് എടുത്തവർക്ക് ആഴ്ച്ച നറുക്കെടുപ്പിൽ നേരിട്ടു പങ്കെടുക്കാം. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം നേടാം. പ്രൊമോഷൻ തീയതികളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാനുള്ള അവസരവും ലഭിക്കും. ഓ​ഗസ്റ്റ് 31 വരെ ബി​ഗ് ടിക്കറ്റ് വാങ്ങാം. ഓൺലൈനായി ടിക്കറ്റ് വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം.

അടുത്ത ആഴ്ച്ച നറുക്കെടുപ്പ്:

Promotion 4: 25th - 31st August & Draw Date – 1st September (Friday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ