ബിഗ് ടിക്കറ്റിന്‍റെ യുഎഇയിലെ കമ്മ്യൂണിക്കേഷന്‍സ് പാര്‍ട്ണറായി റെഡ് ഹവാസ് മിഡില്‍ ഈസ്റ്റ്

Published : Jun 01, 2022, 09:01 PM ISTUpdated : Jun 01, 2022, 09:02 PM IST
ബിഗ് ടിക്കറ്റിന്‍റെ  യുഎഇയിലെ കമ്മ്യൂണിക്കേഷന്‍സ് പാര്‍ട്ണറായി റെഡ് ഹവാസ് മിഡില്‍ ഈസ്റ്റ്

Synopsis

മേഖലയിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസുകള്‍ നല്‍കുന്ന ബിഗ് ടിക്കറ്റ് ഇപ്പോള്‍ 20 മില്യന്‍ ദിര്‍ഹം ആണ് ക്യാഷ് പ്രൈസായി നല്‍കുന്നത്. ഇതിന് പുറമെ മാസെറാതി, റേഞ്ച് റോവര്‍, ബിഎംഡബ്ല്യൂ, ജീപ്പ് എന്നിങ്ങനെ സ്വപ്ന വാഹനങ്ങളും സമ്മാനമായി നല്‍കുന്നു.

ദുബൈ: യുഎഇയില്‍ ദീര്‍ഘകാലമായി തുടരുന്ന പ്രമുഖ നറുക്കെടുപ്പായ ബിഗ് ടിക്കറ്റ് അബുദാബിയുടെ ഔദ്യോഗിക പിആര്‍ ഏജന്‍സിയായി റെഡ് ഹവാസ് മിഡില്‍ ഈസ്റ്റിനെ നിയമിച്ചു. യുഎഇയിലുടനീളമുള്ള കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാണിത്. 

എല്ലാ മാസവും മള്‍ട്ടി മില്യനയറുകളെ സൃഷ്ടിക്കുന്ന മേഖലയിലെ ഒരേയൊരു റാഫിള്‍ ഡ്രോയാണ് ബിഗ് ടിക്കറ്റ്. 1992ല്‍ പ്രതിമാസ നറുക്കെടുപ്പായി ആരംഭിച്ച ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസുകളും ആഢംബര വാഹനങ്ങളും പ്രതിമാസ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം ക്യാഷ് പ്രൈസുമാണ് നല്‍കിയിരുന്നത്. മേഖലയിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസുകള്‍ നല്‍കുന്ന ബിഗ് ടിക്കറ്റ് ഇപ്പോള്‍ 20 മില്യന്‍ ദിര്‍ഹം ആണ് ക്യാഷ് പ്രൈസായി നല്‍കുന്നത്. ഇതിന് പുറമെ മാസെറാതി, റേഞ്ച് റോവര്‍, ബിഎംഡബ്ല്യൂ, ജീപ്പ് എന്നിങ്ങനെ സ്വപ്ന വാഹനങ്ങളും സമ്മാനമായി നല്‍കുന്നു.

'വരും മാസങ്ങളിൽ ആവേശകരമായ പുതിയ പ്രഖ്യാപനങ്ങൾക്കും ക്യാമ്പയിനുകള്‍ക്കുമായി ഞങ്ങൾ തയ്യാറെടുക്കുമ്പോൾ, യുഎഇയിലെയും മേഖലയിലെയും  കമ്മ്യൂണിക്കേഷൻ രംഗത്തെ ശക്തമായ സാന്നിധ്യമായ റെഡ് ഹവാസ് മിഡിൽ ഈസ്റ്റുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരുടെ കൂടുതൽ വിജയങ്ങൾ ആഘോഷിക്കാനും ജീവിതം മാറ്റിമറിക്കുന്ന ഈ നിമിഷങ്ങളിലൂടെ എങ്ങനെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നെന്ന് അറിയുന്നതിനുമായി ഞങ്ങൾ കാത്തിരിക്കുന്ന ഒരു സുപ്രധാന സമയത്താണ് റെഡ് ഹവാസുമായുള്ള പങ്കാളിത്തം സാധ്യമാകുന്നത്. ഈ വർഷം ഞങ്ങളുടെ 30-ാം വാർഷികമാണ്. വ്യത്യസ്ത ഗെയിം അവസരങ്ങളിലൂടെ ഞങ്ങളുടെ ആരാധകര്‍ക്ക് പുതിയ വിനോദ രീതികൾ നൽകി അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ആകാംഷയിലാണ്. ഞങ്ങളുടെ പിആർ ഏജൻസിക്കൊപ്പം ഇനിയും നിരവധി ആഘോഷ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ്'- ബിഗ് ടിക്കറ്റ് അബുദാബി അധികൃതര്‍ പറഞ്ഞു.

'ബിഗ് ടിക്കറ്റ് അബുദാബിയുമായുള്ള റെഡ് ഹവാസ് മിഡിൽ ഈസ്റ്റിന്റെ പങ്കാളിത്തം, ഞങ്ങളുടെ വിപുലീകരിക്കപ്പെടുന്ന ബ്രാന്‍ഡുകളിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഇത് അവരുടെ ബിസിനസ് മുന്‍ഗണനകളില്‍ പോസിറ്റീവായ സ്വാധീനം ചെലുത്തുന്നു. തുടക്കകാലം മുതല്‍ ബിഗ് ടിക്കറ്റ് അബുദാബി മത്സരാർത്ഥികളുടെ ജീവിതത്തിൽ മാറ്റം വരുത്തി കൊണ്ടിരിക്കുകയാണ്.  വ്യക്തിഗത തലത്തിൽ പ്രേക്ഷകരോട് പ്രതിധ്വനിക്കുകയും  ആളുകളെ അവരുടെ വലിയ സ്വപ്നങ്ങളിലേക്ക് ഒരു പടി അടുപ്പിക്കുകയും ചെയ്യുന്നു. ഫലപ്രദമായ ഒരു ബന്ധത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്'- റെഡ് ഹവാസ് മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ ദന താഹിര്‍ വിശദമാക്കി. 

എല്ലാ മാസവും മൂന്നാം തീയതി നടക്കുന്ന ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് ഫേസ്ബുക്ക് യൂട്യൂബ് പേജുകള്‍ വഴി യുഎഇ സമയം 7:30ന് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആകെ 10 റാഫിള്‍ ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുകയും വിജയികള്‍ക്ക് 50,000 ദിര്‍ഹം മുതല്‍ ഗ്രാന്‍ഡ് പ്രൈസ് വരെ നീളുന്ന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഒരിക്കല്‍ വിജയിയെ പ്രഖ്യാപിച്ചാല്‍ അതേസമയം തന്നെ ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇതിന്‍റെ ഡീറ്റെയില്‍സും പുറത്തുവിടുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്