
റിയാദ്: ത്വാഇഫിനടുത്ത് അൽഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. അൽഖുർമയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി നിയാസ് മുഹമ്മദിന്റെ (56) മൃതദേഹമാണ് ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്.
ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോലിസ്ഥലത്ത് വെച്ച് വാഹനമിടിച്ചത്. ഉടനെ അൽഖുർമ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച അന്ത്യം സംഭവിച്ചു. പരേതനായ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. മാതാവ്: ഷാഹിദ ബീഗം, ഭാര്യ: റജില, മകൻ: അയ്യൂബ്.
പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിൻ അപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. റിയാദിന് സമീപം ഹോത്ത സുദൈറിൽ മരിച്ച പാലക്കാട് ചേർപ്പുളശ്ശേരി കിളിയങ്ങൽ സ്വദേശി ഹസൈനാരുടെ (62) മൃതദേഹമാണ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
സ്വദേശമായ പന്തൽകുന്നു ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളമായി ഹുത്ത സുദൈറിലും മറ്റും ബഖാല ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ജോലിക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. പിതാവ്: ഉണ്ണീൻ കുട്ടി (പരേതൻ), മാതാവ്: ഫാത്തിമ (പരേതൻ), ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ ഹുദവി, ഹുത്ത സുദൈർ കെ.എം.സി.സി ഭാരവാഹികളായ ഹംസ ആതവനാട്, മുസ്തഫ ചെറുമുക്ക്, സുഹൃത്ത് ജലീൽ ചേർപ്പുളശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ