
ബിഗ് ടിക്കറ്റ് ജൂൺ മാസത്തെ മൂന്നാം ഇ-ഡ്രോയിൽ AED 150,000 നേടിയ മൂന്നു പേരിൽ മലയാളിയും.
നൗഷാദ് ചാത്തേരി
മലയാളിയായ നൗഷാദ് 15 വർഷമായി ദുബായിൽ ഡ്രൈവറാണ്. ബിഗ് ടിക്കറ്റിനെക്കുറിച്ച് 20 വർഷം മുൻപാണ് നൗഷാദ് കേൾക്കുന്നത്, അന്ന് മുതൽ തന്നെ ടിക്കറ്റ് വാങ്ങുന്നതും തുടങ്ങി. ചിലപ്പോൾ ഒറ്റയ്ക്കും മറ്റു ചിലപ്പോൾ പത്ത് സുഹൃത്തുക്കൾക്കും ഒപ്പം ടിക്കറ്റ് വാങ്ങും. ഇത്തവണ Buy 2, Get 4 Free ഓഫറിലൂടെ സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുത്തു. ഫ്രീ ആയി ലഭിച്ച ടിക്കറ്റിലൂടെ ഭാഗ്യവും ലഭിച്ചു.
“ഞാൻ വളരെ സന്തോഷവാനാണ്. ഇതൊരു ചെറിയ വിജയമാണെങ്കിലും ഇനിയും ശ്രമിക്കാൻ ഇത് എനിക്ക് പ്രതീക്ഷ നൽകുന്നു. ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ തന്നെ ഈ സമ്മാനത്തുക വീതിക്കും. എനിക്ക് ലഭിച്ച തുക സൂക്ഷിച്ചുവെക്കാനാണ് തീരുമാനം. ഇനി ലക്ഷ്യം ഗ്രാൻഡ് പ്രൈസ് ആണ്. ഇനിയും ഞാൻ ടിക്കറ്റെടുക്കുന്നത് തുടരും.” – നൗഷാദ് പറഞ്ഞു.
മുഹമ്മദ് ചൗധരി
അബുദാബിയിൽ കഴിഞ്ഞ 20 വർഷമായി ജീവിക്കുന്ന ബംഗ്ലാദേശുകാരനാണ് മുഹമ്മദ് ചൗധരി. പത്ത് വർഷത്തിന് മുകളിലായി അദ്ദേഹം ബിഗ് ടിക്കറ്റ് സ്ഥിരമായി എടുക്കുന്നുണ്ട്. ഇത്തവണ Buy 2, Get 4 Free ഓഫറിൽ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം ഉണ്ടായത്.
“എനിക്കിത് വിശ്വസിക്കാനേ വയ്യ. വളരെ സന്തോഷമുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണിത്. സമ്മാനത്തുക 10 സുഹൃത്തുക്കൾക്കിടയിൽ വീതിക്കാനാണ് എനിക്ക് താൽപര്യം. എനിക്ക് ലഭിച്ച പങ്ക് എന്ത് ചെയ്യണമെന്ന് തീരുമാനിക്കും.” – അദ്ദേഹം പറഞ്ഞു.
മുർത്തുജ അലി മാഹമ്മദ്
ഇന്ത്യൻ പൗരനാണ് മുർത്തുജ. ടിക്കറ്റ് നമ്പർ 276-219148 ആണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.
ഭാഗ്യാന്വേഷികൾക്ക് ഈ മാസം ഇനി ഒരാഴ്ച്ച കൂടെയെ ബാക്കിയുള്ളൂ. ഗ്രാൻഡ് പ്രൈസ് ഡ്രോയ്ക്ക് മുൻപ് ഇനി ഒരു ഇ-ഡ്രോ കൂടെയേയുള്ളൂ. ദി ബിഗ് വിൻ മത്സരവും ഇപ്പോൾ സമാപിച്ചു കഴിഞ്ഞു.
ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. അതേ ദിവസം തന്നെ മൂന്നു പേർക്ക് സമാശ്വാസ സമ്മാനമായി AED 75,000 വീതം ലഭിക്കും. ജൂണിൽ ആഴ്ച്ചതോറും 3x വിജയികൾക്ക് 150,000 ദിർഹം വീതം നേടാം.
ലക്ഷ്വറി കാർ പ്രേമികൾക്കും മികച്ച മാസമാണിത്. ജൂലൈ 3-ന് നിസ്സാൻ പട്രോൾ കാർ നേടാൻ അവസരമുണ്ട്. ഓഗസ്റ്റ് 3-ന് റേഞ്ച് റോവർ വെലാർ നേടാൻ അവസരം. ഡ്രീം കാർ സീരീസിന്റെ ഭാഗമായാണ് ഇത്.
ജൂൺ 30 വരെ ബിഗ് ടിക്കറ്റിന്റെ പരിമിതകാല ഡീലുകൾ നേടാം:
ഇതാണ് നേരം. യഥാർത്ഥ സമ്മാനങ്ങൾ, കൗണ്ട്ഡൗൺ മുഴങ്ങിത്തുടങ്ങി. അടുത്ത വിജയി നിങ്ങളാകാം.
ടിക്കറ്റുകൾക്ക് വെബ്സൈറ്റ് www.bigticket.ae സന്ദർശിക്കാം അല്ലെങ്കിൽ Zayed International Airport, Al Ain Airport സ്റ്റോറുകൾ സന്ദർശിക്കാം.
The weekly E-draw dates:
Week 4: 24th – 30th June & Draw Date- 1st July (Tuesday)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ