ഇന്ത്യ-കുവൈത്ത് മാധ്യമബന്ധം ശക്തമാക്കും; കുവൈത്ത് ന്യൂസ് ഏജൻസിയും ഇന്ത്യൻ അംബാസഡറും ചർച്ച നടത്തി

Published : Jun 27, 2025, 10:55 AM IST
kuna meet

Synopsis

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം  മാധ്യമ മേഖലയിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ചർച്ച ചെയ്തതു

കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള മാധ്യമ സഹകരണം വിപുലീകരിക്കാൻ കുവൈത്ത് ന്യൂസ് ഏജൻസിയും (കുന) കുവൈത്തിലെ ഇന്ത്യൻ അംബാസഡറും നടത്തിയ ചര്‍ച്ച ശ്രദ്ധേയം. കുനയുടെ ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായിയും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കും പ്രത്യേകിച്ച് മാധ്യമ മേഖലയിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. വാർത്താ കൈമാറ്റം, മാധ്യമ പരിശീലനം, വൈദഗ്ദ്ധ്യബദൽ എന്നിവയെ സംബന്ധിച്ച സംയുക്ത പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇരുപക്ഷവും പങ്കുവെച്ചു.

യോഗത്തിൽ, കുനയുടെ ആഗോള പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയിലെ പ്രവർത്തനം, ലേഖകരുടെയും ബ്യൂറോകളുടെയും പ്രവർത്തനം എന്നിവയും വിശദമായി അവലോകനം ചെയ്തു. വ്യത്യസ്ത വിഷയങ്ങളിൽ കുന സ്വീകരിക്കുന്ന വസ്തുനിഷ്ഠ സമീപനത്തെ അംബാസഡർ പ്രത്യേകം പ്രശംസിച്ചു. കുവൈത്തിലെ പ്രാദേശിക വിഷയങ്ങൾ മുതൽ ആഗോള സംഭവവികാസങ്ങൾ വരെയുള്ള വിശ്വാസ്യതയുള്ള വാർത്താ റിപ്പോർട്ടിങ്ങിൽ കുനയുടെ നേതൃത്വത്തെ അംഗീകരിക്കുകയായിരുന്നു അംബാസഡർ. ഇരു രാജ്യങ്ങളുടെയും മാധ്യമസ്ഥാപനങ്ങൾ തമ്മിൽ ദീർഘകാല സഹകരണത്തിനായി വഴിയൊരുക്കാനുള്ള ചർച്ചയായിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്