ഏറ്റവും പുതിയ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം നേടി പത്ത് വിജയികൾ

Published : Jan 15, 2024, 05:02 PM IST
ഏറ്റവും പുതിയ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം നേടി പത്ത് വിജയികൾ

Synopsis

ജനുവരിയിൽ ഒരാൾക്ക് ​ഗ്രാൻഡ് പ്രൈസ് വിജയിയാകാം. 15 മില്യൺ ദിർഹമാണ് ഫെബ്രുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ നേടാനാകുക. 

ഡിസംബർ 31-ന് നടന്ന ബി​ഗ് ടിക്കറ്റ് സീരീസ് 259 ലൈവ് ഡ്രോയിൽ പത്ത് വിജയികൾ സ്വന്തമാക്കിയത് ഒരു ലക്ഷം ദിർഹം വീതം.

കമലെദ്ദിൻ ബാ​​ദ്​ഗൈഷ്, സൗദി അറേബ്യ

ജിദ്ദയിൽ നിന്നുള്ള 57 വയസ്സുകാരനായ കമലെദ്ദിൻ ബാങ്കിൽ നിന്നും വിരമിച്ചയാളാണ്. നാല് വർഷമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇറ്റലിയിൽ കുടുംബത്തോടൊപ്പം വെക്കേഷനിലായിരുന്നു കമലെദ്ദിൻ. അതിനിടയിലാണ് ബി​ഗ് ടിക്കറ്റിൽ നിന്നുള്ള സന്ദേശം എത്തിയത്. "ഈ വിജയം സ്പെഷ്യലാണ് കാരണം എന്റെ ഹെൽപ്പറാണ് നമ്പറുകൾ തെരഞ്ഞെടുക്കാൻ സഹായിച്ചത്. സമ്മാനം ലഭിച്ചാൽ പകുതി നൽകുമെന്ന് ഞാൻ അവർക്ക് വാക്കുകൊടുത്തു. അവൾ തെരഞ്ഞെടുത്ത നമ്പറുകൾ തന്നെ സമ്മാനർഹമായി. പകുതി സമ്മാനത്തുക ഞാൻ നൽകും."

അലാ അസെൻ, പലസ്തീൻ

അൽ എയ്നിൽ ഒരു സെയിൽസ് ഡെലിവറി മാനേജറായി ജോലിനോക്കുകയാണ് അലാ അസെൻ. മൂന്നു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തനിക്ക് ലഭിച്ച പണം മലേഷ്യയിൽ സൈബർ സെക്യൂരിറ്റി പഠിക്കുന്ന രണ്ട് മക്കൾക്ക് നൽകാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. അവരെ നേരിട്ടുപോയി കാണാനും പദ്ധതിയുണ്ട്.

മർവാൻ അഫീഫ്, ലെബനോൻ

​ഗായകനായ മർവാൻ അബുദാബിയിലാണ് ജീവിക്കുന്നത്. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത്. ഇതിന് മുൻപ് പല തവണ ടിക്കറ്റ് വാങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒരു വർഷം ഇനി ബി​ഗ് ടിക്കറ്റ് കളിക്കേണ്ടന്ന് തീരുമാനിക്കുകയും ചെയ്തു. പക്ഷേ, കഴിഞ്ഞ മാസം മൊറോക്കോയിൽ വെക്കേഷന് പോയ സമയത്ത് ബി​ഗ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒരിക്കൽക്കൂടെ ഭാ​ഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോൺ അടച്ചു തീർക്കാൻ സമ്മാനത്തുക ഉപയോ​ഗിക്കാനാണ് മർവാൻ ആ​ഗ്രഹിക്കുന്നത്. 

ജനുവരിയിൽ ഒരാൾക്ക് ​ഗ്രാൻഡ് പ്രൈസ് വിജയിയാകാം. 15 മില്യൺ ദിർഹമാണ് ഫെബ്രുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ നേടാനാകുക. ജനുവരി 31 വരെ ടിക്കറ്റുകൾ വാങ്ങാം. വെബ്സൈറ്റിലൂടെ www.bigticket.ae അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ