
ദുബൈ: ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര് നല്കി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല ഇനി 'ബുര്‍ജ് ഖലീഫ' എന്നറിയപ്പെടും.
നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണിത്. സ്വദേശികൾക്ക് താമസത്തിന് വീടുകൾ നിർമിക്കുന്ന പ്രദേശത്തിന് ‘മദീനത് ലത്വീഫ’ എന്ന പേരും നൽകും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മാതാവ് ശൈഖ ലത്വീഫ ബിൻത് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന്റെ പേരാണ് പ്രദേശത്തിന് നൽകിയിരിക്കുന്നത്.
എന്നാല്‍ പേരുമാറ്റം പ്രഖ്യാപിച്ചെങ്കിലും എപ്പോഴാണ് നടപ്പിലാവുകയെന്ന് വ്യക്തമായിട്ടില്ല. റോഡുകൾക്ക് പേരിടുന്നതിന് ദുബൈ അടുത്തിടെ പുതിയ സംവിധാനം പ്രഖ്യാപിച്ചിരുന്നു. സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പ്രാദേശിക മരങ്ങളുടെയും പൂക്കളുടെയും പേരുകൾ നൽകി. പ്രാദേശികമായി കാണപ്പെടുന്ന ഏറ്റവും പ്രശസ്തമായ വൃക്ഷമെന്ന നിലയിലാണ് അൽ ഗാഫ് സ്ട്രീറ്റിന് പേര് ലഭിച്ചത്. അതുപോലെ മറ്റ് തെരുവുകൾക്ക് അൽ സിദ്ർ, ബാസിൽ, അൽ ഫാഗി, അൽ സമർ, അൽ ശാരിഷ് എന്നിങ്ങനെയും പേരുകള്‍ നല്കി.
പേരുമാറ്റമുണ്ടായ സ്ഥലങ്ങൾ(ബ്രാക്കറ്റിൽ പഴയ പേര്)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ