സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല; ബിഗ് ടിക്കറ്റിലൂടെ കോടികളുടെ സമ്മാനത്തിന് പുറമെ സ്വര്‍ണം നേടാനും അവസരം

Published : May 13, 2021, 11:54 AM ISTUpdated : May 13, 2021, 12:19 PM IST
സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല; ബിഗ് ടിക്കറ്റിലൂടെ കോടികളുടെ സമ്മാനത്തിന് പുറമെ സ്വര്‍ണം നേടാനും അവസരം

Synopsis

24 കാരറ്റിന്റെ 50 ഗ്രാം സ്വര്‍ണമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഇതിന് പുറമെ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ സ്വന്തമാക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. മേയ് 13 വ്യാഴാഴ്ച രാവിലെ 12.01 മുതല്‍ മേയ് 17 തിങ്കളാഴ്ച രാത്രി 11.59 വരെയാണ് ബിഗ് ഗോള്‍ഡ് ഗിവ് എവേ  കാലയളവ്.

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു സര്‍പ്രൈസുമായെത്തുന്നു. ബിഗ് ഗോള്‍ഡ് ഗിവ് എവേ ഓഫറിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്നുള്ള ഭാഗ്യശാലികള്‍ക്ക് കൈനിറയെ സ്വര്‍ണം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനും സ്വപ്‌നങ്ങള്‍ സഫലമാക്കാനും ബിഗ് ഗോള്‍ഡ് ഗിവ് എവേ നിങ്ങളെ സഹായിക്കും.

24 കാരറ്റിന്റെ 50 ഗ്രാം സ്വര്‍ണമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഇതിന് പുറമെ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ സ്വന്തമാക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. മേയ് 13 വ്യാഴാഴ്ച രാവിലെ 12.01 മുതല്‍ മേയ് 17 തിങ്കളാഴ്ച രാത്രി 11.59 വരെയാണ് ബിഗ് ഗോള്‍ഡ് ഗിവ് എവേ  കാലയളവ്. ഈ പ്രൊമോഷന്‍ കാലയളവില്‍ 1,000 ദിര്‍ഹം മുടക്കി ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള നറുക്കെടുപ്പിന്റെ ഭാഗമാകാം. ഇലക്ട്രോണിക് നറുക്കെടുപ്പ് വഴിയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.

ബിഗ് ഗോള്‍ഡ് ഗിവ് എവേയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും എന്‍ട്രികള്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്കാണ് 24 കാരറ്റിന്റെ 50 ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിക്കുക. മേയ് 17ന് ബിഗ് ഗോള്‍ഡ് ഗിവ് എവേ വിജയികളെ പ്രഖ്യാപിക്കും. പ്രൊമോഷന്‍ കാലയളവില്‍ പണം നല്‍കിയും കാര്‍ഡുപയോഗിച്ചും പര്‍ചേസ് ചെയ്യുന്ന എല്ലാ ടിക്കറ്റുകളും, വെബ്‌സൈറ്റ് വഴിയും സ്‌റ്റോര്‍ വഴിയും വാങ്ങുന്ന മറ്റ് ബിഗ് ടിക്കറ്റുകള്‍ക്കൊപ്പം നറുക്കെടുപ്പിനായി നിക്ഷേപിക്കും. ഇതിലൂടെ ബിഗ് ടിക്കറ്റ് വാങ്ങിയ എല്ലാവര്‍ക്കും 1.5 കോടി ദിര്‍ഹത്തിന്റെ(30 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു. സ്വപ്‌ന വിജയം സ്വന്തമാക്കുന്ന ആ ഭാഗ്യശാലി ഒരു പക്ഷേ നിങ്ങളാകും.

ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് പേര്‍ക്കാണ് കോടികള്‍ സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹവും രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹവുമാണ്. കൂടാതെ മറ്റ് ആറ് ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. ഇതിന് പുറമെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ആഢംബര കാറും സ്വന്തമാക്കാം. കൂടാതെ ബിഗ് ഗോള്‍ഡ് ഗിവ് എവേയിലൂടെ സമ്മാനം നേടാനുള്ള നിങ്ങളുടെ സാധ്യതയും വര്‍ധിക്കുകയാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ