ബി​ഗ് ടിക്കറ്റ്: AED 100,000 സ്വന്തമാക്കി രണ്ട് ഇന്ത്യൻ പ്രവാസികൾ

Published : Aug 21, 2023, 04:21 PM IST
ബി​ഗ് ടിക്കറ്റ്: AED 100,000 സ്വന്തമാക്കി രണ്ട് ഇന്ത്യൻ പ്രവാസികൾ

Synopsis

ഓരോ ആഴ്ച്ചയും ഇലക്ട്രോണിക് ഡ്രോയിലൂടെ നാല് പേർക്ക് AED 100,000 നേടാം!

ഓ​ഗസ്റ്റ് മാസം ഓരോ ആഴ്ച്ചയും ഇലക്ട്രോണിക് ഡ്രോയിലൂടെ നാല് പേർക്ക് AED 100,000 നേടാം. ഈ ആഴ്ച്ചയിലെ വിജയികൾ ചുവടെ.

മനോജ് മുർജാനി

അജ്മനിൽ താമസിക്കുന്ന 47 വയസ്സുകാരനായ മനോജ് റീട്ടെയ്ൽ മേഖലയിൽ ജോലിനോക്കുന്നു. ഏഴു വർഷമായി തുടർച്ചയായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് അദ്ദേഹം. "ഞാൻ ഹാപ്പിയാണ്. എനിക്ക് ഡാൻസ് ചെയ്യാൻ തോന്നുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞാൻ. ഒരു ദിവസം ബി​ഗ് ടിക്കറ്റ് വിജയിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ വിജയം ദൈവത്തിൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിക്കുകയാണ്. ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട്." പ്രൈസ് മണി കൊണ്ട് എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് മനോജ് നൽകുന്ന ഉത്തരം: എന്റെ നാലു വയസ്സുകാരി മകൾ എപ്പോഴും ഫോണിലൂടെ എന്നോടു ചോദിക്കുന്നത്, എന്നാണ് അവൾക്ക് ദുബായ് കാണാൻ പറ്റുക എന്നാണ്. എന്റെ കുടുംബത്തിന് ഒരു ഫാമിലി വെക്കേഷനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

അബ്ദുൾ മൊതലബ്

ബം​ഗ്ലദേശിൽ നിന്നുള്ള 55 വയസ്സുകാരനായ പ്രവാസിയാണ് അബ്ദുൾ. നിലവിൽ ഫുജൈറയിലാണ് താമസം. മൂന്നു വർഷമായി സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. നേരത്തെ സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബി​ഗ് ടിക്കറ്റ് വാങ്ങിയിരുന്നത്. എന്നാൽ സുഹൃത്തുക്കൾ അദ്ദേഹത്തെ ഒഴിവാക്കിയതോടെ സ്വയം ടിക്കറ്റെടുക്കാൻ തുടങ്ങി. ബം​ഗ്ലാദേശിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാനാണ് അബ്ദുൾ പദ്ധതിയിടുന്നത്. ആവശ്യക്കാർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. 

​ഗിരിഷ് അദ്വാനി

ദുബായ് ന​ഗരത്തിൽ താമസിക്കുന്ന 48 വയസ്സുകാരനായ അദ്വാനി നാല് മാസം മുൻപാണ് ബി​ഗ് ടിക്കറ്റ് വാങ്ങാൻ ആരംഭിച്ചത്. "സമ്മാനം ലഭിച്ചെന്ന ഫോൺകോൾ കിട്ടിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ വിചാരിച്ചിരുന്നില്ല, സമ്മാനം ലഭിക്കുമെന്ന്. ബി​ഗ് ടിക്കറ്റ് വെബ് പേജിന്റെ സ്ക്രീൻഷോട്ട് ഞാൻ ഭാര്യയ്ക്ക് അയച്ചുനൽകി. അവളും വിശ്വസിച്ചില്ല. ഞാൻ ആകെ ഹാപ്പിയാണ്. ഷോക്കിലും. ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല സമ്മാനം എങ്ങനെ വിനിയോ​ഗിക്കണം എന്ന്. ഇത് വലിയൊരു തുകയാണ്. എല്ലാവരും ബി​ഗ് ടിക്കറ്റ് എടുക്കണം എന്നതാണ് എനിക്ക് പറയാനുള്ളത്, എപ്പോഴാണ് നിങ്ങൾക്ക് സമ്മാനം ലഭിക്കുക എന്ന് പറയാനാകില്ലല്ലോ!"

അലി അലി

ബഹ്റൈനിൽ നിന്നുള്ള അലി ദുബായിൽ ക്യാബിൻ ക്രൂ ആയി ജോലി നോക്കുകയാണ്. മൂന്നു വർഷമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. "വലിയ വാർത്തയാണിത്! ആദ്യമായാണ് ഞാൻ ഇത് വിജയിക്കുന്നത്. പക്ഷേ, വലിയ വിജയങ്ങളിലേക്കുള്ള തുടക്കമായി ഇത് മാറുമെന്നാണ് എന്റെ പ്രതീക്ഷ." സമ്മാനത്തുകയിൽ ഒരു പങ്കുകൊണ്ട് തന്റെ കടങ്ങൾ വീട്ടാനാണ് അലി ആ​ഗ്രഹിക്കുന്നത്. 

ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് കളിക്കുന്നവർ ഓട്ടോമാറ്റിക് ആയി വീക്കിലി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഓരോ ആഴ്ച്ചയും നാലുപേർക്ക് AED 100,000 വീതം നേടാം. പ്രൊമോഷൻ തീയതികളിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസും നേടാൻ അവസരമുണ്ട്. ഓ​ഗസ്റ്റ് 31 വരെയാണ് ടിക്കറ്റ് എടുക്കാനാകുക. www.bigticket.ae വെബ്സൈറ്റിലും അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിലും ടിക്കറ്റ് ലഭ്യമാണ്.

The upcoming weekly e-draw dates:

Promotion 3: 18th - 24th August & Draw Date- 25th August (Friday)

Promotion 4: 25th - 31st August & Draw Date – 1st September (Friday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം