രണ്ട് പ്രവാസികളുടെ മൃതദേഹം ഫാമില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍

Published : Aug 21, 2023, 03:06 PM ISTUpdated : Aug 21, 2023, 03:07 PM IST
രണ്ട് പ്രവാസികളുടെ മൃതദേഹം ഫാമില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍

Synopsis

കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍ ഇരുവരുടെയും ശരീരങ്ങളില്‍ ഉണ്ടായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു ഫാമില്‍ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അബ്ദാലിയിലെ ഒരു ഫാമിലാണ്  പ്രവാസികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.  സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍ യൂണിറ്റിന് വിവരം ലഭിച്ചയുടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തി. കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍ ഇരുവരുടെയും ശരീരങ്ങളില്‍ ഉണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

Read Also - ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ല; തീരുമാനം അറിയിച്ച് അധികൃതര്‍

 മദ്യപിച്ച് വാഹനമോടിച്ച സൈനികന്‍ അറസ്റ്റില്‍; വാഹനത്തില്‍ നിന്ന് വിദേശമദ്യമടക്കം കണ്ടെത്തി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ച സൈനികന്‍ കുവൈത്തില്‍ അറസ്റ്റില്‍. ബോര്‍ഡര്‍ ക്രോസിംഗില്‍ ജോലി ചെയ്യുന്ന കുവൈത്തി പൗരനെ നജ്ദത്ത് അല്‍-അഹമ്മദി പട്രോളിംഗ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. 

മഹ്ബൗലയില്‍ വെച്ചാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ പിടിയിലായത്. ഇയാളുടെ കാറില്‍ നിന്ന് രണ്ട് കുപ്പി മദ്യവും പൊലീസ് കണ്ടെത്തി. ഒന്ന് പ്രാദേശികമായി നിര്‍മ്മിച്ചതും മറ്റൊന്ന് ഇറക്കുമതി ചെയ്തതുമാണ്. പിടികൂടിയ മദ്യത്തോടൊപ്പം പ്രതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Read Also - ഒരാഴ്ച മുമ്പ് വിവാഹം; മധുവിധു ആഘോഷത്തിനിടെ നവവധു മരിച്ചു

അതേസമയം കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകളാണ് ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തത്. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. 

ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. എന്നാല്‍ മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ