വര്‍ക്ക്‌ഷോപ്പിലെ ജോലിക്കിടയില്‍ ബസിടിച്ച് സൗദിയില്‍ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

By Web TeamFirst Published Oct 21, 2020, 12:24 AM IST
Highlights

ജിസാനില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ചുമതലയുള്ള ഹാഫില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുടെ അബു അരീഷില്‍ ഉള്ള വര്‍ക്ക്‌ഷോപ്പില്‍ വെച്ചായിരുന്നു അത്യാഹിതം. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന ബസ് മുന്നോെട്ടടുത്തപ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് ലിബിന്‍ തോമസിനെ ഇടിക്കുകയായിരുന്നു.

റിയാദ്: വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട ബസിടിച്ച് സൗദി അറേബ്യയില്‍ ദാരുണമായി മരിച്ച കണ്ണൂര്‍ സ്വദേശി ലിബിന്‍ തോമസിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. തെക്കന്‍ സൗദിയിലെ ജിസാന്‍ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സഹോദരന്‍ ഷിന്‍റോ തോമസ് മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ കിളിയന്തറ പെരുങ്കാരി സെന്റ് അല്‍ഫോണ്‍സ ചര്‍ച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. വര്‍ക്ക്‌ഷോപ്പില്‍ നന്നാക്കാന്‍ എത്തിച്ച ബസ് ഇടിച്ചാണ് ലിബിന്‍ തോമസ് മരിച്ചത്. ജോലിക്കിടയില്‍ കഴിഞ്ഞ മാസമാണ് സംഭവം. ജിസാനില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ചുമതലയുള്ള ഹാഫില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുടെ അബു അരീഷില്‍ ഉള്ള വര്‍ക്ക്‌ഷോപ്പില്‍ വെച്ചായിരുന്നു അത്യാഹിതം. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന ബസ് മുന്നോെട്ടടുത്തപ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് ലിബിന്‍ തോമസിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ച സുഡാനി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇപ്പോള്‍ ജ്യാമത്തിലിറങ്ങി.

മൂന്ന് വര്‍ഷമായി ഈ കമ്പനിയിലെ മെക്കാനിക്കായിരുന്നു ലിബിന്‍ തോമസ്. കണ്ണൂര്‍ കിളിയന്തറ പെരുങ്കാരി നടുവില്‍ പുരയിടത്തില്‍ ജോസഫിന്റെയും ലില്ലി തോമസിന്റെയും മകനായ ലിബിന്‍ തോമസ് എട്ട് മാസം മുമ്പാണ് വിവാഹം കഴിഞ്ഞു നാട്ടില്‍ നിന്ന് എത്തിയത്. ജോസിയാണ് ഭാര്യ. ലിബിന്റെ മുഖം അവസാനമായി കാണാനുള്ള ആഗ്രഹം ഭാര്യയും കുടുംബവും പ്രകടിപ്പിച്ചപ്പോള്‍ കമ്പനിയിലെ സുഹൃത്തുക്കള്‍ ജിസാന്‍ ഒ.ഐ.സി.സിയുടെ സഹായം തേടുകയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍, ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തില്‍ അഫസല്‍ ഉള്ളൂര്‍, ഷറഫുദ്ദീന്‍ മട്ടന്നൂര്‍, ഫ്രാന്‍സിസ്, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ സഹായത്തോടെയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
 

click me!