
റിയാദ്: സൗദി വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിൽ അന്താരാഷ്ട്ര പക്ഷിമേള ഈ മാസം 31ന് ആരംഭിക്കും. ഏഴ് ദിവസം നീളുന്ന മേളയിൽ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ വൻകരകളിലെ 12ഓളം രാജ്യങ്ങൾ പെങ്കടുക്കും.
പക്ഷിമേള സാമ്പത്തിക വളർച്ചക്ക് ആക്കംകൂട്ടുമെന്നും മേഖലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നും മേളയുടെ സി.ഇ.ഒ സൈൻ ശറാരി പറഞ്ഞു. വിവിധ സാമൂഹിക, സാംസ്കാരിക, വിനോദ പരിപാടികളും കുട്ടികൾക്കായി പ്രത്യേക മത്സര പരിപാടികളും മേളയോടനുബന്ധിച്ചുണ്ടാകും. സന്ദർശകർക്കും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ