കൊവിഡിന് പിന്നാലെ ആശങ്ക വിതച്ച് ഒമാനില്‍ ബ്ലാക് ഫംഗസ്

By Web TeamFirst Published Jun 15, 2021, 5:18 PM IST
Highlights

കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ സ്രവപരിശോധനയില്‍ ബ്ലാക്ക് ഫംഗസ് പിടിപെട്ടതായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രലായതിന്റെ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനിലും 'ബ്ലാക്ക് ഫംഗസ്' (മുകര്‍മൈക്കോസിസ്) റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഒമാനില്‍ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ സ്രവപരിശോധനയില്‍ ബ്ലാക്ക് ഫംഗസ് പിടിപെട്ടതായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രലായതിന്റെ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് രോഗികളും മന്ത്രാലയത്തിന്റെ ചികിത്സയിലാണെന്നും  അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!