
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന വെയർഹൗസിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിക്കു കീഴിലെ ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട കഠിന ശ്രമത്തിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Read also: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്
മലയാളി ഉംറ തീർത്ഥാടകൻ ജിദ്ദയില്‍ മരിച്ചു
റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർപറമ്പിൽ കുഞ്ഞി മുഹമ്മദ് (67) ആണ് ജിദ്ദയിൽ മരിച്ചത്. കിംഗ് അബ്ദുൽ അസീസ് ഹോസ്‍പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിന് ആവശ്യമായ നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Read also: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക സൗദി അറേബ്യയില്‍ നിര്യാതയായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam