സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ തീപിടുത്തം

By Web TeamFirst Published Jun 9, 2023, 10:04 PM IST
Highlights

വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ മറ്റ് സ്ഥലങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പെട്രോള്‍ പമ്പിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി.

Read also:  മകളുടെ മരണം കൊലപാതകമെന്ന് സംശയം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സാരി ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ഗാംദിയുടെ വധശിക്ഷയാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി യുവതി അഹദ് ബിന്‍ത് സൗദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ റുവൈലിയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. വീടിന് സമീപം ഒളിച്ചിരുന്ന് നിരീക്ഷിച്ച ശേഷം വീട്ടില്‍ കയറി കത്തികൊണ്ട് ദേഹമാസകലം കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്‍തതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!