
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ലയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ റൂഫില്‍ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. മുത്‌ലയിലെ ഒരു വീടിന്‍റെ റൂഫിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
സുരക്ഷാ സേനാംഗങ്ങളും മെഡിക്കൽ എമർജൻസി ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി. 44 വയസുള്ള തൊഴിലാളിയാണ് മരണപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജോലിക്കിടെ മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു. തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam