സൗദിയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Published : Mar 14, 2025, 11:37 AM IST
സൗദിയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Synopsis

ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്

റിയാദ്: സൗദി അറേബ്യയിൽ ചികിത്സയിലിരുന്നപ്പോൾ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്. ന്യുമോണിയ ബാധിച്ച് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ വെന്റിലെഷനിൽ കഴിയവേയാണ് മരണപ്പെട്ടത്. ചൊ​വ്വാ​ഴ്ച ത​ഹ്‌​ലി​യ ഡി​സ്ട്രി​ക്ടി​ലെ സ​ൽ​മാൻ മസ്ജിദിൽ ജനാസ നമസ്കാരം നടത്തിയ ശേഷം കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി. ഒന്നരവർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഭാര്യ: ആമിന, മക്കൾ: ഫാത്തിമ, സെയ്ദ് അലി.  ​

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം; മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തൽ ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് ക്ഷണം
17 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഗീവർഗീസ് നാട്ടിലെത്തിയത് പ്രാണന്‍റെ പാതിയായ മകന് വിടചൊല്ലാൻ