
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ആറു വയസ്സുകാരന്റെ വയറ്റില്‍ നിന്ന് ബ്രേസ്ലെറ്റ്(Bracelet) നീക്കം ചെയ്തു. കുട്ടി ഇത് അറിയാതെ വിഴുങ്ങുകയായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ജിദ്ദയിലെ റെഡ് സീ സിറ്റിയിലെ കിങ് അബ്ദുല്ലസീസ് ഹോസ്പിറ്റലില്‍ എത്തിച്ചത്. എക്‌സ്‌റേ പരിശോധിച്ചപ്പോഴാണ് കുടലില്‍ (bowels)ബ്രേസ്ലെറ്റ് കണ്ടെത്തിയത്.
പീഡിയാട്രിക് സര്‍ജന്‍ ഒമര്‍ മന്‍സൂറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, രണ്ട് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബ്രേസ്ലെറ്റ് നീക്കം ചെയ്തത്. അപകടനില തരണം ചെയ്ത കുട്ടി സുഖം പ്രാപിക്കുന്നു.
അബുദാബി: യുഎഇയിലെ (UAE) ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു (Malayali died). മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്.
അബുദാബിയിലെ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്‍തിരുന്ന സൈതലവിക്ക് ഇക്കഴിഞ്ഞ 21-ാം തീയ്യതിയായിരുന്നു ഗുരുതരമായി പൊള്ളിലേറ്റത്. പവര്‍ സ്റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്‍ചയായിരുന്നു അന്ത്യം.
പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ - ഷംസിയ. മക്കള്‍ - മുഹമ്മദ് സലീക്ക്, ഫസ്‍ന, സന. ഇപ്പോള്‍ ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam