
ദുബൈ: ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന് ആകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.
ദുല്‍ ഹജ് ജൂണ്‍ 30 വ്യാഴാഴ്ച ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് ഒദെഹ് തിങ്കളാഴ്ച പറഞ്ഞു. ജൂലൈ എട്ടിനായിരിക്കും അറഫ ദിനം. ദുല്‍ ഹജ് 10നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. ഇത് കണക്കാക്കുമ്പോള്‍ ഇത്തവണ ബലിപെരുന്നാള്‍ ജൂലൈ 9ന് ആകാനാണ് സാധ്യത. നീണ്ട അവധി ദിവസങ്ങളാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ നിവാസികള്‍ക്ക് ലഭിക്കുന്നത്.
ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്
അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക നിര്‍ദേശം
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും.
വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ