
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. യുകെയിൽ നിന്ന് എത്തിയ ബ്രിട്ടീഷ് പൗരനാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിയിലായത്.
യുകെയിൽ നിന്നെത്തിയ യാത്രക്കാരനെയും അദ്ദേഹത്തിന്റെ ലഗേജുകളും പതിവ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രാദേശികമായി 'ഷാബു' എന്നറിയപ്പെടുന്ന മാരക ലഹരിമരുന്നായ മെത്താംഫെറ്റമൈൻ കലർത്തിയെന്ന് സംശയിക്കുന്ന 228 എ-4 സൈസ് പേപ്പറുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്.
സംഭവത്തിൽ അറസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥർ, പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ജനറൽ ഡയറക്റ്ററേറ്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോളിന് കൈമാറി. രാജ്യത്തിന്റെ സുരക്ഷയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി അതിർത്തികളിൽ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam