റിയാദിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ട മലപ്പുറം സ്വദേശി മരിച്ചു

Published : Aug 18, 2026, 04:37 PM IST
saudi death

Synopsis

റിയാദിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ട മലപ്പുറം സ്വദേശി മരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ റിയാദ് കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

റിയാദ്: മലപ്പുറം പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും നിലവിൽ ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദ് (57) റിയാദിൽ നിര്യാതനായി. താമസസ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്പോൺസർ വിവരം അറിയിച്ചതനുസരിച്ച് റെഡ് ക്രസന്റ് അധികൃതരും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവിന്റെ മരണവിവരമറിഞ്ഞ് ദമ്മാമിൽ ജോലി ചെയ്യുന്ന മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്.

ഭാര്യ: ബിന്ദു, മക്കൾ: അർജുൻ, അനിരുദ്ധ്. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷബീർ കളത്തിൽ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരും ബന്ധുക്കളായ ശശി കട്ടുപ്പാറ, ഷാജി എന്നിവരും ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികളെ പ്രതിസന്ധിയിലാക്കി കുതിച്ചുയർന്ന വിമാന യാത്രാനിരക്ക്; സുപ്രീം കോടതി നടപടി ആശ്വാസകരം, സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ
ബിഗ് ടിക്കറ്റ് ഓഗസ്റ്റിലെ ആദ്യ ഇ-ഡ്രോയിൽ നാല് വിജയികൾ; മൊത്തം സമ്മാനം 100,000 ദിർഹം