ഗാന്ധി സ്മരണയില്‍ ത്രിവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി ബുര്‍ജ് ഖലീഫ

Published : Oct 02, 2018, 11:24 PM IST
ഗാന്ധി സ്മരണയില്‍ ത്രിവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി ബുര്‍ജ് ഖലീഫ

Synopsis

അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് ഗാന്ധി സ്മരണ സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.20നും 8.40നുമാണ് ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ഷോ നടന്നത്

ദുബായ്: മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ വര്‍ണവിസ്മയം തീര്‍ത്തു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങി. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.20നും 8.40നും ഇടയിലാണ് എല്‍.ഇ.ഡിയില്‍ വിസ്മയം തീര്‍ത്തത്.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് ഗാന്ധി സ്മരണ സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.20നും 8.40നുമാണ് ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ഷോ നടന്നത്.

മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അഭിപ്രായപ്പെട്ടു. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഇത്തരമൊരു പരിപാടിയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ