പമ്പുകളിൽ നിന്ന് പാത്രങ്ങളിൽ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം; വ്യവസ്ഥകൾ വെളിപ്പെടുത്തി സിവിൽ ഡിഫൻസ്

Published : Feb 04, 2024, 02:43 PM IST
പമ്പുകളിൽ നിന്ന് പാത്രങ്ങളിൽ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം; വ്യവസ്ഥകൾ  വെളിപ്പെടുത്തി  സിവിൽ ഡിഫൻസ്

Synopsis

പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം പാത്രങ്ങളിൽ നിറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് ‘എക്സ്’ പ്ലാറ്റ്ഫോമിലെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിയാദ്: പെട്രോൾ പമ്പുകളിൽ നിന്ന് പാത്രങ്ങളിൽ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം. ഇതിനുള്ള വ്യവസ്ഥകൾ സിവിൽ ഡിഫൻസ് വെളിപ്പെടുത്തി. സൗദി ഫയർ പ്രൊട്ടക്ഷൻ കോഡ് അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് പാത്രങ്ങളിൽ ഇന്ധനം നിറയ്ക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പറഞ്ഞു. 

പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം പാത്രങ്ങളിൽ നിറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് ‘എക്സ്’ പ്ലാറ്റ്ഫോമിലെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആവശ്യത്തിനായുള്ള പാത്രങ്ങൾ സൗദി സ്റ്റാൻഡേർഡ്സ്-മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വകുപ്പ് അംഗീകരിച്ചതായിരിക്കണം. പാത്രത്തിെൻറ ഇന്ധനം ഉൾക്കൊള്ളാനുള്ള ശേഷി 23 ലിറ്ററിൽ കൂടരുത്. ഇന്ധനം ചോരാൻ അനുവദിക്കാതെ ദൃഢതയുള്ള മൂടിയുള്ള പാത്രമായിരിക്കണം, പാത്രം നിലത്ത് വെച്ച് മാത്രമേ ഇന്ധനം നിറയ്ക്കാൻ പാടുള്ളൂ എന്നിവയാണ് പ്രധാന നിബന്ധനകളെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പറഞ്ഞു.

Read Also - സ്റ്റേഡിയം മനുഷ്യക്കടലാകും, 60,000 കടന്ന് രജിസ്ട്രേഷന്‍; അഹ്ലാൻ മോദി അതിഗംഭീരമാക്കാന്‍ പ്രവാസി സമൂഹം

ഒരു മാസത്തിനിടെ അഴിമതി കേസിൽ 149 പേർ കൂടി സൗദി അറേബ്യയില്‍ പിടിയിൽ

റിയാദ്: സൗദിയിൽ അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ട 149 പേർ കൂടി അറസ്റ്റിലായി. ജനുവരിയിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേർ പിടിയിലായതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി. 2181 നിരീക്ഷണ റൗണ്ടുകളുടെ ഫലമായി 360 പേരെ ചോദ്യം ചെയ്തു.

അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളിൽപ്പെട്ടവരാണെന്ന് അതോറിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു. കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത