അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4നാണ് പൊതുസമ്മേളനം. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അബുദാബി: അബുദാബിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. അഹ്ലാൻ മോദി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പ്രവാസി സമൂഹം മോദിക്ക് ഗംഭീര സ്വീകരണം നല്‍കും. ഫെബ്രുവരി 13ന് നടക്കുന്ന അഹ്ലാന്‍ മോദി പരിപാടിയിലേക്കുള്ള രജിസ്ട്രേഷന്‍ 60,000 കടന്നു. 

അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4നാണ് പൊതുസമ്മേളനം. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 700 കലാകാരന്മാര്‍ വിവിധ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും. 

Read Also -  ബമ്പറടിച്ചത് മലയാളിക്ക്; ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി

പ്രധാനമന്ത്രി മോദിക്കുള്ള പ്രവാസി സമൂഹത്തിന്‍റെ ഏറ്റവും വലിയ സ്വീകരണമാണ് പരിപാടിയെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനമാണിത്. ഫെബ്രുവരി 14നാണ് ബാപ്സ് ഹിന്ദു മന്ദിര്‍ മോദി ഉദ്ഘാടനം ചെയ്യുന്നത്. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ. www.ahlanmodi.ae എന്ന വെബ്സൈറ്റ് വഴി പരിപാടിയിലേക്ക് ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം. 7 ഏഴ് എമിറേറ്റുകളിൽനിന്നും സൗജന്യ ഗതാഗത സൗകര്യവും ഉണ്ടായിരിക്കും.ഹെൽപ് ലൈൻ - +971 56 385 8065 (വാട്സാപ്)വെബ്സൈറ്റ് - www.ahlanmodi.ae.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...