
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്തുന്നത് സംബന്ധിച്ച പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ട്രൂ നാറ്റ് പരിശോധന നടത്തണമെന്ന കേരളത്തിൻറെ ആവശ്യം കേന്ദ്രം തള്ളിയതോടെ ആന്റി ബോഡി പരിശോധനയ്ക്ക് സംവിധാനമൊരുക്കുന്നതോ, തീയതി നീട്ടുന്നതോ ആകും പരിഗണിക്കുക.
നാളെ മുതൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായിരുന്നു കേരളം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധമാക്കിയിട്ടുള്ളത്. ബാലാവകാശ കമ്മീഷൻ അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട വിവാദവും മന്ത്രിസഭ ചർച്ച ചെയ്യും. യോഗ്യരെ മറിക്കടന്ന് സിപിഎം നോമിനിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ വലിയ എതിർപ്പാണ് ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ