മൊബൈല്‍ ഷോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Mar 23, 2023, 6:05 PM IST
Highlights

രാത്രി സമയത്ത് കടയില്‍ ജീവനക്കാരും കുറച്ച് ഉപഭോക്താക്കാളും ഉള്ളപ്പോഴായിരുന്നു സംഭവം. ഡോറിലെ ഗ്ലാസ് ചില്ലുകള്‍ ശരീരത്തില്‍ പതിച്ച് ജീവനക്കാര്‍ക്കും ചില ഉപഭോക്താക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു. 

മനാമ: ബഹ്റൈനില്‍ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും വില്‍ക്കുന്ന കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഗുദൈബിയയിലായിരുന്നു സംഭവം. കടയുടെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് പടികളും മറികടന്ന് കാറിന്റെ മുന്‍ചക്രങ്ങള്‍ കടയുടെ അകത്തെത്തിയത്.

രാത്രി സമയത്ത് കടയില്‍ ജീവനക്കാരും കുറച്ച് ഉപഭോക്താക്കാളും ഉള്ളപ്പോഴായിരുന്നു സംഭവം. ഡോറിലെ ഗ്ലാസ് ചില്ലുകള്‍ ശരീരത്തില്‍ പതിച്ച് ജീവനക്കാര്‍ക്കും ചില ഉപഭോക്താക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ അപ്പോള്‍ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.  ജീവനക്കാര്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മഴയ്ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി; യുഎഇയില്‍ 27 വയസുകാരിക്ക് ദാരുണാന്ത്യം
ഫുജൈറ: യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്‍ത മഴയ്‍ക്കിടെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ഫുജൈറ അല്‍ ഫസീലില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം ഒരു വീടിന്റെ മതിലിലും ഒരു ഈത്തപനയിലും ഇടിച്ചുകയറുകയായിരുന്നു.

27 വയസുകാരിയായ യുഎഇ സ്വദേശിനിയാണ് മരിച്ചത്. അല്‍ ഫസീല്‍ സ്ട്രീറ്റില്‍ ബീച്ച് റൗണ്ട് എബൗട്ടില്‍ നിന്നുള്ള ദിശയില്‍ നിന്ന് അല്‍ ദല്ല റൗണ്ട് എബൗട്ടിലേക്കായിരുന്നു യുവതി വാഹനം ഓടിച്ചിരുന്നത്. ഇതിനിടയില്‍വെച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ഈത്തപ്പനയിലേക്ക് ഇടിച്ചുകയറിയത്. സമീപത്തെ വീഡിന്റെ മതിലിലും കാര്‍ ഇടിച്ചു. വാഹനം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 

അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ ട്രാഫിക് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി യുവതിയെ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നതായി ഫുജൈറ പൊലീസ് ജനറല്‍ കമാന്റ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സലാഹ് മുഹമ്മദ് അബ്‍‍ദുല്ല അല്‍ ദന്‍ഹാനി പറ‍ഞ്ഞു.

click me!