എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽനിന്ന് വാരാണസിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. 

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് ദോഹരിഘാട്ട് പണാലി സ്വദേശി രവീന്ദ്രകുമാറിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽനിന്ന് വാരാണസിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. പിതാവ് - യാദവ്, മാതാവ് - ടിസ ദേവി. ഭാര്യ - സുമൻ. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയച്ചത്.

Read also: പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
​​​​​​​കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കാട്ടില്‍ പുരയില്‍ ബഷീര്‍ (47) ആണ് മരിച്ചത്. ശനിയാ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്.

16 വര്‍ഷമായി പ്രവാസിയായിരുന്ന ബഷീര്‍, കുവൈത്ത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്‍തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത്ത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ - നജ്‍മ. മക്കള്‍ - നഫ്‍സിന, ഷഹബാസ്, മരുമകന്‍ - മുനീര്‍.