മക്കയില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനാനുമതി

By Web TeamFirst Published Aug 14, 2022, 3:46 PM IST
Highlights

ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളോടൊപ്പം പള്ളിയില്‍ പ്രവേശിക്കാം. എന്നാല്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധമാണ്.

റിയാദ്: മക്കയിലെ പള്ളിയില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളോടൊപ്പം പള്ളിയില്‍ പ്രവേശിക്കാം. എന്നാല്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധമാണ്. സൗദിയിലേക്ക് ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയില്‍ വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്.

വിദേശികൾക്ക് സൗദി അറേബ്യ വൻതോതിൽ ഉംറ വിസ അനുവദിക്കുന്നു

ഉംറ വിസയിൽ സൗദിയിൽ എത്തുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം 

റിയാദ്: സൗദി അറേബ്യയില്‍ ഉംറ വിസയില്‍ എത്തുന്ന തീർഥാടകന് രാജ്യത്തെ എവിടെയും സഞ്ചരിക്കാനും രാജ്യത്തെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളിലൂടെയും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്.

ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് വരാനും പോകാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം. നേരത്തെ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ സൗദി അറേബ്യയില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റം വരുത്തിയത്. 

റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്ക്

അനധികൃതമായി നാട്ടിലേക്ക് പണമയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: ഉറവിടം വ്യക്തമാവാത്ത പണം സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സൗദി അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് പുതിയ അറസ്റ്റുകള്‍. രാജ്യത്ത്  അനധികൃതമായി സമ്പാദിച്ച പണമാണിതെന്നാണ് അധികൃതരുടെ നിഗമനം.

റിയാദില്‍ വെച്ചാണ് രണ്ട് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരും സിറിയന്‍ സ്വദേശികളാണെന്നാണ് നിഗമനം. റിയാദിലെ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ നിയമ വിരുദ്ധമായ ബിസിനസുകളില്‍ ഏര്‍പ്പെട്ടുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. പൊലീസ് നടത്തിയ പരിശോധനയില്‍ 5,85,490 റിയാല്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.  

click me!