ടൂറിസം വാരത്തില്‍ വൈവിധ്യം പ്രദര്‍ശിപ്പിച്ച് ചിലി പവലിയന്‍

By Web TeamFirst Published Jan 14, 2022, 11:00 PM IST
Highlights

എക്സ്പോ 2020യില്‍ ടൂറിസം ഹൈലൈറ്റുകള്‍ക്കൊപ്പം വൈരുധ്യങ്ങളുടെ ഇടമായി തെക്കേ അമേരിക്കന്‍രാജ്യത്തെ അവതരിപ്പിക്കുന്നു. അറ്റമില്ലാത്ത മാന്ത്രിക സാഹസികതകള്‍നിറഞ്ഞ പാറ്റഗോണിയയുടെ ഹിമപ്പരപ്പിലൂടെ സന്ദര്‍ശകരെ മായികാനുഭവത്തിലേക്ക് നയിക്കുന്നു ചിലിയന്‍പവലിയന്‍. 

ദുബായ്: തെക്കേ അമേരിക്കന്‍രാജ്യമായ ചിലി(Chile), എക്സ്പോ 2020യിലെ(Expo 2020) കണ്‍ട്രി പവലിയനില്‍ ടൂറിസം വാരത്തിന് ആതിഥേയത്വം വഹിച്ചു. ആഗോള സഞ്ചാരികള്‍ക്കായി ഒരു വിപുലമായ ഇടം എന്ന നിലയില്‍രാജ്യത്തിന്റെ നിരവധി പ്രത്യേകതകള്‍ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.

അതുല്യ ആകര്‍ഷണങ്ങളുള്ള വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രം എടുത്തു കാണിച്ചു കൊണ്ട് പവലിയന്‍ചിലിയെ വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ഒരു രാജ്യമായി സഞ്ചാരികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ചിലി പവലിയനിലെ ബൃഹത്തായ കാഴ്ചയുടെ പ്രദര്‍ശനത്തിന്റെ അവസാന ആഴ്ചയാണിത്. അറ്റമില്ലാത്ത മാന്ത്രിക സാഹസികതകള്‍നിറഞ്ഞ പാറ്റഗോണിയയുടെ ഹിമപ്പരപ്പിലൂടെ സന്ദര്‍ശകരെ മായികാനുഭവത്തിലേക്ക് കൊണ്ടുപോകുന്നു ചിലിയന്‍പവലിയന്‍. ''അമേരിക്ക, അന്റാര്‍ട്ടിക്ക, ഓഷ്യാനിയ എന്നിവയുമായുള്ള ഭൗമ ബന്ധത്തിന്റെ ഫലമായി ചിലി 'മൂന്നു വന്‍കരാ ഇട'മായി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി മുതല്‍പസഫിക് സമുദ്രത്തില്‍ലയിക്കുന്ന ഹിമാനികളും കടലിടുക്കും വരെ നീണ്ടു കിടക്കുന്ന വ്യത്യസ്ത കാലാവസ്ഥാ മേഖലകളുള്ള വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ഈ രാജ്യത്തിനുള്ളത്'' -എക്സ്പോ 2020യിലെ ചിലി പവലിയന്‍ഡയറക്ടര്‍ഫെലിപര്‍റെപെറ്റോ പറഞ്ഞു.

ആഗോള സന്ദര്‍ശകര്‍ക്ക് മുന്‍പില്‍'ഒരുമേല്‍ക്കൂരക്ക് കീഴില്‍എല്ലാം' എന്ന നിലയില്‍ചിലിയെ അവതരിപ്പിക്കാനുള്ള അവസരമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പോയില്‍പ്രതീകാത്മക അന്റാര്‍ട്ടിക് അടിത്തറയില്‍ആരംഭിക്കുന്ന ഇന്ററാക്ടീവ് പവലിയനുള്ള ചിലി, ലോകമെമ്പാടും അറിയപ്പെടുന്നത് 'ജ്യോതിശാസ്ത്രജ്ഞരുടെ പറുദീസ'യെന്നും, സ്ഫടിക വ്യക്തവും മലിന മേഘങ്ങളില്ലാത്ത ആകാശത്തില്‍ഒരു വര്‍ഷം 300 ദിവസങ്ങളോളം നക്ഷത്ര നിരീക്ഷകരെ ആകര്‍ഷിക്കുന്ന രാജ്യവുമെന്ന നിലയിലാണ്. ലോകത്തിലെ ജ്യോതിശാസ്ത്ര അടിസ്ഥാന സൗകര്യങ്ങളുടെ 40 ശതമാനത്തിലധികം ചിലിയില്‍സ്ഥാപിച്ചിരിക്കുന്നത് ഈ നേട്ടം കൊണ്ടാണ്.''നമുക്ക് എല്ലാം ഉണ്ട്. അറ്റകാമ മരുഭൂമിയില്‍നിന്നുള്ള നക്ഷത്ര നിരീക്ഷണം, അഗ്നിപര്‍വതങ്ങളുടെ തറയിലെ മാന്ത്രിക വനങ്ങളുടെയും തടാകങ്ങളുടെയും പര്യവേക്ഷണം, അതിമനോഹര ദ്വീപുകള്‍, അല്ലെങ്കില്‍ഉയര്‍ന്ന പീഠഭൂമിയായ ആള്‍ട്ടിപ്ളാനോയുടെ വിസ്തൃത ഭാഗങ്ങള്‍.

ചിലിയിലെ ഒരു സന്ദര്‍ശകന്‍ആതിഥ്യമരുളപ്പെടുന്ന വൈരുധ്യങ്ങളുടെ അതിശയകരമായ അനുഭവങ്ങള്‍-റെപെറ്റോ വാചാലനായി. ആന്‍ഡീസ് പര്‍വത നിരകളിലെ ഏറ്റവും മികച്ച സ്‌കീ സെന്ററുകളെ കുറിച്ചും പവലിയന്‍അഭിമാനിക്കുന്നു. അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ഈര്‍പ്പവും മഴയുമുള്ള കാലാവസ്ഥയും സമ്പന്നമായ ജൈവ വൈവിധ്യത്തിന്റെ പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്ന മനോഹര പ്രകൃതി ദൃശ്യങ്ങളും സവിശേഷതകളാണ്.

വേള്‍ഡ് ട്രാവല്‍അവാര്‍ഡ്സില്‍തെരഞ്ഞെടുക്കപ്പെട്ട ചിലി, തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച 'റൊമാന്റിക് ഡെസ്റ്റിനേഷന്‍' എന്നും അറിയപ്പെടുന്നു. സ്പോര്‍ട്സും പ്രകൃതിയും സഹവര്‍ത്തിത്വമുള്ള ലോകത്തിലെ ഒരു പ്രകൃതിദത്ത ജിംനേഷ്യം കൂടിയാണിത്. ഉത്സാഹികള്‍ക്ക് നിരവധി സാഹസിക വിനോദങ്ങള്‍ചിലി വാഗ്ദാനം ചെയ്യുന്നു. തുടര്‍ച്ചയായ ആറാം വര്‍ഷവും 'ബെസ്റ്റ് വേള്‍ഡ് അഡ്വഞ്ചര്‍ട്രാവല്‍ഡെസ്റ്റിനേഷന്‍' അവാര്‍ഡ് ജേതാക്കളായ ഡബ്ള്യുടിഎ 2021ലെ ഹെക്സാ ചാംപ്യന്‍കൂടിയാണ് ചിലി. ചിലി അന്റാര്‍ട്ടിക്കയിലേക്കുള്ള ഒരു കവാടം കൂടിയാണ്. ചിലിയും അന്റാര്‍ട്ടിക്കയും തമ്മിലുള്ള ദൂരം 1,240 കിലോ മീറ്റര്‍മാത്രമാണ്. പൂണ്ട അരീനസ് നഗരത്തിലൂടെ വെളുത്ത ഭൂഖണ്ഡത്തിലേക്കുള്ള ഒരു കവാടമായി അന്റാര്‍ട്ടിക് ഉടമ്പടിയില്‍ഉള്‍പ്പെടുന്ന 21ലധികം രാജ്യങ്ങള്‍ചിലിയെ ഉപയോഗിക്കുന്നു.


 

click me!