Latest Videos

ഡിജിറ്റലൈസേഷനിലും മൊബിലിറ്റി സേവനത്തിലും ഊന്നലുമായി സ്വിസ്സ് പവലിയന്റെ ട്രാവല്‍ ആന്‍ഡ് കണക്റ്റിവിറ്റി വീക്ക്

By Web TeamFirst Published Jan 14, 2022, 10:01 PM IST
Highlights

'അര്‍ബന്‍ മൊബിലിറ്റിയുടെ ഭാവി': ഇഗ്ളൂസും (ഇപിഎഫ്എല്‍) ഫെയര്‍ടിക്കും യുഎഇ യൂണിവേഴ്സിറ്റിയും കൈ കോര്‍ക്കുന്നു
 

ദുബായ്: എക്സ്പോ 2020യിലെ(Expo 2020) സ്വിസ്സ് പവലിയന്‍(Swiss Pavilion) ആഭിമുഖ്യത്തില്‍ ട്രാവല്‍ ആന്റ് കണക്റ്റിവിറ്റി വീക്കില്‍ മൊബിലിറ്റി മേഖലയിലെ ഡിജിറ്റലൈസേഷനും മാസ്സിനും (മൊബിലിറ്റി സര്‍വീസ് എന്ന നിലയില്‍) പ്രാമുഖ്യം കൊടുത്ത് പാനല്‍ ചര്‍ച്ചകളും ശില്‍പശാലകളും ഒരുക്കുന്നു. 

മൊബിലിറ്റി മേഖലയിലെ മാതൃകാ മാറ്റങ്ങളും നഗരാസൂത്രണത്തിലെ അതിന്റെ സ്വാധീനവും അഭിമുഖീകരിക്കാനാണ് സ്വിസ്സ് പവലിയന്‍ ജനുവരി 15 വരെ വിദഗ്ധരെ ഒരുമിച്ചു കൂട്ടുന്നത്. ''സ്മാര്‍ട്ട് ഫോണുകളുടെയും ആപ്ളികേഷനുകളുടെയും  വ്യാപനം തടസ്സമില്ലാത്തതും എളുപ്പത്തിലുമുള്ള പുതിയ ഗതാഗത ഉപാധികള്‍ക്കോ, അല്ലെങ്കില്‍ സാധനങ്ങളുടെ വിതരണത്തിനോ സഹായിക്കുന്ന വിധത്തില്‍ സാങ്കേതിക വിദ്യയെന്ന കാഴ്ചപ്പാടിനെ പാടെ മാറ്റിക്കഴിഞ്ഞു. മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹത്തിലേക്കും ഭാവിയിലേക്കും ഈ മൊബിലിറ്റി ഇടങ്ങളും അതിന്റെ പ്രാധാന്യവും സംബന്ധിച്ച് വെളിച്ചം വീശുകയെന്നതാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്'' -സ്വിസ്സ് പവലിയനിലെ സ്വിസ്സ്നെക്സ് പ്രൊജക്ട് മാനേജര്‍ ദാന്തെ ലാറിനി പറഞ്ഞു. 

സ്വിസ്സ് പവലിയനിലെ ട്രാവല്‍ & കണക്റ്റിവിറ്റി വീക് നയിക്കുന്നത് ഐജിഎല്‍യുഎസി(ഇഗ്ളൂസ്)ന് പിന്നിലെ ഒരു ടീമാണ്. ലുസാനിലെ സ്വിസ്സ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഇപിഎഫ്എല്‍) യുഎഇ യൂണിവേഴ്സിറ്റിയും സ്മാര്‍ട്ട് ടിക്കറ്റിംഗ് കമ്പനിയായ ഫെയര്‍ടിക്കും ചേര്‍ന്ന് സൃഷ്ടിച്ച, സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ആക്ഷന്‍ പാക്ക്ഡ് റിസര്‍ച്ച് പ്രോഗ്രാമാണിത്. 

''ഗതാഗത വിപ്ളവത്തിന് വഴിയൊരുക്കുന്ന, ഈ മേഖലയെ മാറ്റിമറിക്കുന്ന ഒന്നായി മാസ്സ് മാറാന്‍ പോവുകയാണ്. നാം ഇപ്പോഴും അവിടെ തന്നെയല്ലേ? നിലവിലെ പ്രവണതകള്‍, പരീക്ഷിച്ച ആശയങ്ങള്‍, മികച്ച രീതികള്‍, ഗതാഗത ഭാവിയിലേക്ക് പുതിയ വെളിച്ചം വിതറുന്ന പരിവര്‍ത്തന സമീപനങ്ങള്‍ എന്നിവ സംബന്ധിച്ച് ശില്‍പശാലാ വിദഗ്ധരും ഉന്നത സ്പെഷ്യലിസ്റ്റുകളും വിശകലനം ചെയ്യും'' -യുഎഇ യൂണിവേഴ്സിറ്റിയിലെ ഐടി കോളജ് ഡീന്‍ ഡോ. തയ്യിബ് സെനാത്തി പറഞ്ഞു. 

യാത്രക്കാര്‍ക്കും ഗതാഗത, പൊതുഗതാഗത അധികൃതര്‍ക്കും ചെലവ് കുറഞ്ഞ ടിക്കറ്റിംഗ് സൊല്യൂഷനുകള്‍ക്കായി ഒരു ആപ്പ് ഫെയര്‍ടിക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ഇഗ്ളൂസും യുഎഇ യൂണിവേഴ്സിറ്റിയും നഗര ഭരണ കാര്യങ്ങളില്‍ പ്രസക്ത വിഷയങ്ങളില്‍ പ്രാക്ടീഷണര്‍മാരെയും അക്കാദമിക് വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്നു.''മാസ്സിലുള്ള തങ്ങളുടെ പങ്കാളിത്ത താല്‍പര്യത്തിലൂടെ യുഎഇ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റിയെ ഇപിഎഫ്എലുമാലും സ്വിസ്സ് പവലിയനുമായും ബന്ധിപ്പിക്കാന്‍ അതിയായ സന്തോഷമാണുള്ളത്. ഇത് ദീര്‍ഘ കാല ഗവേഷണ സഹകരണങ്ങളിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' -എക്സ്പോ സൈറ്റിലെ യുഎഇ യൂണിവേഴ്സിറ്റി ടീമിനെ യിക്കുന്ന ഡോ. ഫിദാ ദന്‍കാര്‍ പറഞ്ഞു. 

ഇഗ്ളൂസ് വാരത്തിലെ ആദ്യ ദിനം 'എഫിഷ്യന്‍സി ഇന്‍ അര്‍ബന്‍ മൊബിലിറ്റി ആന്റ് ലോജിസ്റ്റിക്സ്' എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ ഫെയര്‍ടിക് ഇന്ത്യാ ഡയറക്ടര്‍ മഞ്ജുനാഥ് ആര്‍.എസ് സംബന്ധിക്കും. സ്വിസ്സ്നെക്സ് ഇന്ത്യയും ഫെയര്‍ടിക് ഇന്ത്യയും തമ്മിലുള്ള സഹകരണത്തിലാണ് ഈ പരിപാടി നടക്കുന്നത്. രണ്ടാം ദിനത്തില്‍ യുഎഇ-സ്വിസ്സ് സംയുക്ത പാനല്‍ ചര്‍ച്ചയുണ്ടാകും. യുഎഇ യൂണിവേഴ്സിറ്റിയും ഷിന്‍ഡ്ലറും ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയില്‍ 'പിയറിംഗ് ത്രൂ ദി മാസ്സ് ക്ളൗഡ്' വിഷയത്തില്‍ ഇഗ്ളൂസ് തലവന്‍ പ്രൊഫ. മത്യാസ് ഫിംങര്‍ സംബന്ധിക്കും. 

click me!