
കുവൈത്ത് സിറ്റി: കുവൈത്തിലെ കത്തോലിക്കാ പള്ളിയായ അൽ-അഹമ്മദിയിലെ ഔവർ ലേഡി ഓഫ് അറേബ്യ ചർച്ച് മൈനർ ബസിലിക്കയായി ഉയർത്തി. ഇതോടെ ഗൾഫിലെ ആദ്യ മൈനർ ബസിലിക്ക എന്ന പദവി ഈ പള്ളിക്ക് ലഭിച്ചു. വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെരാർഡിയുടെ അഭ്യർത്ഥനയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ പദവി നൽകിയത്. ചരിത്രപരവും ആത്മീയപരവും ഇടയസംബന്ധവുമായ പ്രാധാന്യം കണക്കിലെടുത്താണ് പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. ഗൾഫ് മേഖലയിലുടനീളമുള്ള കത്തോലിക്കർക്ക് ഈ പള്ളിക്ക് വലിയ പ്രാധാന്യമുണ്ട്.
1948-ൽ കർമ്മലീത്ത സഭ സ്ഥാപിച്ച ഈ പള്ളി, പിന്നീട് കുവൈത്ത് ഓയിൽ കമ്പനി തൊഴിലാളികൾക്ക് വേണ്ടിയാണ് നിർമ്മിച്ചത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഔവർ ലേഡി ഓഫ് അറേബ്യയുടെ തിരുസ്വരൂപം 1949-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ചതായിരുന്നു. ഗൾഫ് യുദ്ധസമയത്ത് പോലും വിശ്വാസികളുടെ ആത്മീയ അഭയകേന്ദ്രമായിരുന്നു ഈ പള്ളി. അറേബ്യൻ ഉപദ്വീപിലെ കത്തോലിക്കാ സമൂഹത്തിന്റെ ഊർജ്ജസ്വലമായ ആത്മീയ ജീവിതത്തിനുള്ള ഒരു അംഗീകാരമാണ് ഈ പദവി കണക്കാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
1949-ൽ പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ അനുഗ്രഹിച്ചതും 2011-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയ്ക്ക് വേണ്ടി കർദ്ദിനാൾ അന്റോണിയോ കാനിസാറസ് ലോവേര കിരീടധാരണം ചെയ്തതുമായ അറേബ്യൻ മാതാവിന്റെ പ്രതിമ ഈ പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്. കുവൈത്തിലും അറേബ്യൻ ഉപദ്വീപിലുടനീളമുള്ള കത്തോലിക്കരുടെ ആത്മീയ ജീവിതത്തിൽ സഭയുടെ നേതൃത്വപരമായ പങ്ക് അംഗീകരിച്ചുകൊണ്ട് ബിഷപ്പ് ബെരാർഡിയുടെ ഔപചാരിക അഭ്യർത്ഥനയെ തുടർന്നാണ് ഉന്നതി പ്രഖ്യാപനം (നമ്പർ 18/25). കപ്പുച്ചിൻ ഫാദർ റോസ്വിൻ റെഡെന്റോ ആഗ്നെലോ പിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള വൈദികരുടെയും പാരിഷ് കൗൺസിലിന്റെയും പാസ്റ്ററൽ പ്രവർത്തനം പദവി നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ