
കുവൈത്ത് സിറ്റി: കുവൈത്തില്‍ കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദ് ഗ്രാൻഡ് മോസ്കിൽ ഈദ് നമസ്കാരം നിർവഹിച്ചു. മുതിർന്ന ശൈഖുമാര്‍, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-സബാഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കാസേഷൻ കോടതി പ്രസിഡന്റുമായ കൗൺസിലർ ഡോ. ആദേൽ മജീദ് ബൗറെസ്ലി, മുതിർന്ന സ്റ്റേറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് അദ്ദേഹം പെരുന്നാൾ നമസ്കാരം നിർവഹിക്കാനെത്തിയത്.
ആത്മീയ അന്തരീക്ഷത്തിൽ, രാജ്യത്തുടനീളമുള്ള പൗരന്മാരും താമസക്കാരും ഇന്ന് രാവിലെ പള്ളികളിലും മൈതാനങ്ങളിലും സ്റ്റേഡിയങ്ങളിലും ഈദ് അൽ-അദ്ഹ പ്രാർത്ഥനകൾ നടത്താൻ എത്തി. ബലിപെരുന്നാളിന്‍റെ ആദ്യ ദിവസം പ്രാർത്ഥനകൾ നടത്താൻ
പുരുഷന്മാർ, സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ, പ്രായമായവർ എന്നിവരുൾപ്പെടെ സമൂഹത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള പൗരന്മാരുടെയും പ്രവാസികളുടെയും വലിയൊരു പങ്കാളിത്തം മൈതാനങ്ങളിലും പള്ളികളിലും കണ്ടു. പെരുന്നാള്‍ സന്തോഷം പ്രകടിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ബലിയർപ്പണ ചടങ്ങ് നടത്തി. ബലിമൃഗങ്ങളെ അറുത്തു, മാംസം കുടുംബത്തിനും അയൽക്കാർക്കും പാവപ്പെട്ടവർക്കും വിതരണം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam