
അബുദാബി: അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ടെര്‍മിനല്‍ അടച്ചുപൂട്ടുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ ആറുമണിമുതലാണ് ടെര്‍മിനല്‍ അടയ്ക്കുന്നത്. യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനും മികച്ച യാത്രാ അനുഭവം നലല്‍കാനുമാണ് പുതിയ തീരുമാനം.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്ന എല്ലാവരും എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് പുറപ്പെടുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അബുദാബി വിമാനത്താവളത്തിലെ ജീവനക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ സ്വീകരിക്കാനും അബുദാബി നാഷണല്‍ ഏക്സിബിഷന്‍ സെന്‍ററിലെ ഇന്‍റര്‍നാഷണല്‍ എക്സ്പോ ചെക്ക് ഇന്‍ സന്ദര്‍ശിക്കാനും ഇതുവഴി അവസരമൊരുങ്ങും. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ടുമണി വരെയാണ് എക്സിബിഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. അബുദാബി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റി ടെര്‍മിനല്‍ അടച്ചുപൂട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam