പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധി പേര്‍ക്കെതിരെ നടപടി

By Web TeamFirst Published Jan 21, 2023, 8:42 PM IST
Highlights

പ്രവാസികള്‍ ജോലി ചെയുന്ന സ്ഥലങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചും വിരലയടാളം ഉള്‍പ്പെടെയുള്ള ശേഖരിച്ചും ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിച്ചു. നിരവധി നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 

മനാമ: ബഹ്റൈനില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ദക്ഷിണ ഗവര്‍ണറേറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തി. രാജ്യത്തെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വിഭാഗത്തിന്റെയും (എന്‍.പി.ആര്‍.എ) സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെും ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധനകള്‍.

പ്രവാസികള്‍ ജോലി ചെയുന്ന സ്ഥലങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചും വിരലയടാളം ഉള്‍പ്പെടെയുള്ള ശേഖരിച്ചും ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിച്ചു. നിരവധി നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരെയും കണ്ടെത്തി. ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 

Read also: ജോലി ചെയ്‍തിരുന്ന കടയില്‍ മയക്കുമരുന്ന് വിറ്റ പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശനമായ പരിശോധന രാജ്യത്ത് തുടരുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയിലെ നടപടികള്‍ സുതാര്യമാക്കാനും നിയമപരമായി നിലനിര്‍ത്താനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികളില്‍ പൊതുജനങ്ങളുടെ പിന്തുണയും അധികൃതര്‍ തേടിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ അതോറിറ്റിയുടെ വെബ്‍സൈറ്റായ www.lmra.bhല്‍ നല്‍കിയിട്ടുള്ള ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ വിളിച്ചോ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം.

Read also: വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ വയറിനുള്ളില്‍ ഒരു കിലോയിലധികം മയക്കുമരുന്ന്

click me!