സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റം...

By Web TeamFirst Published Feb 5, 2023, 8:28 PM IST
Highlights

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. R

റിയാദ്: തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. 

തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം. 

തബൂക്ക്, ഹഖ്ല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. 

വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം; അബുദാബിയില്‍ നിരത്തുകളില്‍ പുതിയ സംവിധാനം

വാഹനങ്ങളില്‍ നിന്നുള്ള മാലിന്യ;നിരത്തുകളില്‍ പുതിയ സംവിധാനം

അബൂദാബി: വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്‍റെ തോത് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യ അബൂദാബിയിലെ നിരത്തുകളില്‍ സജ്ജീകരിച്ചു. ലേസര്‍ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം കടുത്ത പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഈ നവീന സാങ്കേതികവിദ്യ വാഹനത്തില്‍ നിന്ന് പുറന്തള്ളുന്ന മലിനീകരണത്തിന്‍റെ അളവ് കണ്ടെത്താൻ സഹായിക്കുമെന്ന് അബൂദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. 

Also Read:- ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; മാർച്ചിൽ റിയാദിലും സർവീസ് ആരംഭിക്കും

click me!