എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി

Published : Feb 05, 2023, 05:51 PM IST
എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി

Synopsis

എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ട് പുത്തന്‍പുര അബൂബക്കര്‍ സബീസ് (57) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നിര്യാതനായത്.

റിയാദ്: എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി. ഒലയ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ട് പുത്തന്‍പുര അബൂബക്കര്‍ സബീസ് (57) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നിര്യാതനായത്.

ഷീജ സബീസ് ആണ് ഭാര്യ. ഹിബ, ഫിദ എന്നിവര്‍ മക്കളാണ്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ്, മുസ്തഫ തിരൂരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയും പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകനുമായ സജി ജോണ്‍ (62) ആണ് മരിച്ചത്. നാല്‍പത് വര്‍ഷമായി മസ്കത്തില്‍ കോണ്ട്രാക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. 

പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ - ശോഭ ജോണ്‍ (റോയല്‍ ഒമാൻ ആശുപത്രി ജീവനക്കാരിയാണ്). മക്കള്‍- സോജിൻ ജോണ്‍ (അയര്‍ലൻഡ്), സിബിൻ ജോണ്‍ (മസ്കത്ത്), സഹോദരങ്ങള്‍- പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്കത്ത്), സോണി ഷാജി. സംസ്കാരം മസ്കത്തിലെ ഖുറത്തുള്ള പിഡിഒ സെമിത്തേരിയില്‍ ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

പ്രവാസി മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

റിയാദ് : പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവന്തപുരം കൊല്ലോട് കുഴിവിള റോഡരികത്ത് വീട്ടില്‍ വനജകുമാര്‍ രഘുവരൻ (49) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെ വടക്കൻ അതിര്‍ത്തി പട്ടണമായ അല്‍ഖുറയാത്തിലെ സനാഇയ ഏരിയയിലുള്ള താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായാണ് വിവരം. 25 വര്‍ഷമായി പ്രവാസിജീവിതം തുടരുന്ന വനജകുമാര്‍ ഏഴ് വര്‍ഷമായിരുന്നു നാട്ടില്‍ പോയിട്ട്.

Also Read:- കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പ്രവാസി യുവാക്കള്‍ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സഹേൽ' നോട്ടിഫിക്കേഷൻ അവഗണിക്കരുത്, പ്രവാസികൾക്കും സ്വദേശികൾക്കും നിർദ്ദേശം
റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി