ഒമാനില്‍ നഴ്സിങ് മേഖലയിലും സ്വദേശിവത്കരണം

By Web TeamFirst Published Feb 15, 2019, 11:17 PM IST
Highlights

ബുറൈമി, ഖസബ്, ജാലാൻ ബനീ ബുഅലി, സൊഹാർ, കസബ്, ഹൈമ, സീബ്, ബോഷർ, ഖൗല റോയൽ എന്നീ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശി നഴ്സുമാരെ നിയമിക്കുന്നത്. 

മസ്കത്ത്: നഴ്സിങ് രംഗത്ത് സ്വദേശിവത്കരണം നടപ്പാക്കാന്‍ നടപടികളുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.  വിവിധ ആശുപത്രികളില്‍ സ്വദേശികളായ 200 പേരെ നിയമിക്കാനാണ് തീരുമാനം. ഇതിനായി സ്വദേശികളില്‍ നിന്ന് അപേക്ഷയും ക്ഷണിച്ചു.

ബുറൈമി, ഖസബ്, ജാലാൻ ബനീ ബുഅലി, സൊഹാർ, കസബ്, ഹൈമ, സീബ്, ബോഷർ, ഖൗല റോയൽ എന്നീ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശി നഴ്സുമാരെ നിയമിക്കുന്നത്. ഇതിനായി യോഗ്യതയുള്ള സ്വദേശികള്‍ക്ക് മാര്‍ച്ച് 14 വരെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ആശുപത്രികളില്‍ ജോലി ചെയ്യുന്ന വിദേശി നഴ്സുമാര്‍ക്ക് ഇതുവരെ പിരിട്ടുവിടല്‍ നോട്ടീസ് നല്‍കിയിട്ടില്ല. സ്വദേശികളെ നിയമിച്ചശേഷം ഇവരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന.

click me!