
മിഡിൽ ഈസ്റ്റിൽ ഏറെ ആരാധകരുള്ള സ്റ്റാൻഡ് അപ്പ് കോമഡി സീരീസ് ആയ കളർസ് ലാഫ്റ്റർ നെറ്റിന്റെ ഈ വർഷത്തെ ആദ്യ ഷോയിൽ, പ്രശസ്ത കൊമേഡിയൻ നിർമൽ പിള്ള പെർഫോം ചെയ്യും.
സെപ്റ്റംബർ 13 ന്, ദുബായ് അൽ സുഫൂഹിലെ ജെംസ് വെല്ലിങ്ടൺ ഇന്റർനാഷണൽ ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ, തൻറെ പുതിയ സ്റ്റാൻഡ് അപ്പ് സ്‌പെഷ്യൽ "‘South Side Samurai’-യുമായാണ് നിർമൽ എത്തുന്നത്.
ഊർജസ്വലവും വ്യക്തവുമായ അവതരണ ശൈലിയിലൂടെ ശ്രദ്ധേനായ അദ്ദേഹത്തിൻറെ വിഷയപരിമിതികൾ ഇല്ലാത്ത ലൈവ് പെർഫോർമൻസ് കാണാനുള്ള അവസരമാണ് യുഎഇ നിവാസികൾക്കായി കളർസ് ടീവി ഒരുക്കുന്നത്.
ഇംഗ്ലീഷിലാകും മുഖ്യ അവതരണമെങ്കിലും, മലയാളത്തിലും തമിഴിലുമുള്ള പഞ്ച് ലൈനുകൾ പൊട്ടിച്ചിരികളും കയ്യടിയും ഉയർത്തുമെന്നുറപ്പ്.
ഇന്ത്യയിലെ തന്നെ മുൻനിര ഹാസ്യകലാകാരന്മാരായ ഗൗരവ് കപൂർ, അമിത് ടണ്ടൺ, അനുഭവ് സിംഗ് ബസ്സി, രാഹുൽ ദുവ എന്നിവരെ അണിനിരത്തിയിട്ടുള്ള കളർസ് ലാഫ്റ്റർ നൈറ്റ്, WOW അവാർഡ്സ് മിഡിൽ ഈസ്റ്റ് 2024-ൽ ബെസ്റ്റ് ഇൻറഗ്രേറ്റഡ് മാർക്കറ്റിംഗ് പ്രോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്.
ഈ മാസം തുടങ്ങുന്ന മൂന്നാം എഡിഷനിലും, പ്രശസ്ത സ്റ്റാൻഡ്-അപ്പ് കോമഡിയൻമാർ നിങ്ങളുടെ മുൻപിൽ എത്തും.
ടിക്കറ്റുകൾ AED 100, AED 150, AED 200 എന്നീ നിരക്കുകളിൽ ലഭ്യമാണ്. നിങ്ങളുടെ ടിക്കറ്റ് ഉടൻ ബുക്ക് ചെയ്യൂ!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ