215 ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയില്ല; ദുബൈയില്‍ കമ്പനി ഉടമയ്ക്ക് കോടികളുടെ പിഴ ചുമത്തി

Published : Jun 24, 2023, 07:33 PM ISTUpdated : Jun 24, 2023, 11:57 PM IST
215 ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയില്ല; ദുബൈയില്‍ കമ്പനി ഉടമയ്ക്ക് കോടികളുടെ പിഴ ചുമത്തി

Synopsis

കമ്പനി ഡയറക്ടറെ ചോദ്യം ചെയ്‍തപ്പോള്‍ ശമ്പളം കൊടുത്തിട്ടില്ലെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. ചില സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ശമ്പളം കൊടുക്കാന്‍ സാധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

ദുബൈ: ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ദുബൈയിലെ കണ്‍സ്‍ട്രക്ഷന്‍ കമ്പനി ഉടമയ്ക്ക് വന്‍തുക പിഴ ചുമത്തി കോടതി. 215 ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളമാണ് കമ്പനി കൊടുക്കാതിരുന്നത്. ഇതിന് 10.75 ലക്ഷം ദിര്‍ഹമാണ് (2.39 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയതെന്ന് ദുബൈ പ്രോസിക്യൂഷന്‍ ശനിയാഴ്ച അറിയിച്ചു.

ദുബൈ നാച്യുറലൈസേഷന്‍ ആന്റ് റെസിഡന്‍സി പ്രോസിക്യൂഷന്‍ വിഭാഗം കമ്പനി ഡയറക്ടര്‍ക്കെതിരെ കേസെടുത്ത് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ലെന്ന കുറ്റമാണ് ചുമത്തിയത്. കമ്പനിയിലെ 215 ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം കൊടുത്തില്ലെന്ന് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

കമ്പനി ഡയറക്ടറെ ചോദ്യം ചെയ്‍തപ്പോള്‍ ശമ്പളം കൊടുത്തിട്ടില്ലെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. ചില സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ശമ്പളം കൊടുക്കാന്‍ സാധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസ് പരിഗണിച്ച കോടതി ശമ്പളം കിട്ടാതിരുന്ന ഓരോ ജീവനക്കാരനും 5000 ദിര്‍ഹം വീതം കണക്കാക്കി കമ്പനി ഉടമയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ഇങ്ങനെ ആകെ 10.75 ലക്ഷം ദിര്‍ഹമാണ് കമ്പനി പിഴ അടയ്ക്കേണ്ടത്. 

Read also: 1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സുപ്രധാന അറിയിപ്പ്, യുഎഇയിൽ ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ നിരോധനം
യു.എ.ഇ ഭക്ഷ്യ സുരക്ഷ സംവിധാനം അനുസരിച്ചുള്ള സംഭരണം ഉറപ്പാക്കി യൂണിയൻ കോപ്