വേര്‍പെടുത്തല്‍ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ സല്‍മയും സാറയും റിയാദിലെത്തും

By Web TeamFirst Published Nov 11, 2021, 10:29 PM IST
Highlights

ലോകത്ത് സൗദി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ കൂടി എത്തിക്കുന്നതോടെ ആകെ റിയാദിലെത്തിച്ച് പരിശോധിച്ച സയാമീസ് ഇരട്ടകളുടെ എണ്ണം 118 ആകും.

റിയാദ്: ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ(Egyptian conjoined twins) സല്‍മയും സാറയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തും(Riyadh). ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇവരുടെ ആരോഗ്യനില പഠിക്കാനും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് കുട്ടികളുടെ ആശുപത്രിയില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനുമാണ് സയാമീസ് ഇരട്ടകളെ ഈജിപ്തില്‍ നിന്ന് റിയാദിലെത്തിക്കുന്നത്. 

സയാമീസ് ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സല്‍മാന്‍ രാജാവിന് കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി അറിയിച്ചു. ലോകത്ത് സൗദി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ കൂടി എത്തിക്കുന്നതോടെ ആകെ റിയാദിലെത്തിച്ച് പരിശോധിച്ച സയാമീസ് ഇരട്ടകളുടെ എണ്ണം 118 ആകും. 22 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. 

സല്‍മാന്‍ രാജാവിന്‍റെ നിര്‍ദ്ദേശപ്രകാരം യെമനി സയാമീസ് ഇരട്ടകളെ സൗദിയിലെത്തിച്ചു

 

വിശിഷ്ട വ്യക്തികള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം നല്‍കാന്‍ അനുമതി

റിയാദ്: വിശിഷ്ട വൈദഗ്ധ്യവും സ്‌പെഷ്യലൈസേഷനുകളും ഉള്ള പ്രതിഭകള്‍ക്ക്‌ സൗദി പൗരത്വം അനുവദിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മതപരം, മെഡിക്കല്‍, ശാസ്ത്രം, സാംസ്‌കാരികം, കായികം, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളിലെ വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കുമാണ് സൗദി പൗരത്വം അനുവദിക്കുക.

സൗദിയില്‍ വികസനം ശക്തമാക്കാന്‍ സഹായിക്കുന്നതിനായി വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്പോര്‍ട്സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ മുമ്പ് രാജാവ് ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്.

 

click me!