74,000 ചതുരശ്ര മീറ്റർ വിസ്തൃതി; 'ദറഇയ അരീന’ നിർമാണത്തിന് 575 കോടി റിയാലിന്‍റെ കരാറായി

Published : Jul 19, 2025, 12:45 PM IST
diriyah arena

Synopsis

ദറഇയ അരീന കെട്ടിടം, മൂന്ന് വിവിധോദേശ ഓഫീസ് കെട്ടിടങ്ങൾ, ഒരു പാർക്കിങ് സ്ഥലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ദറഇയ അരീന പദ്ധതിയുടെ ആകെ വിസ്തീർണം 74,000 ചതുരശ്ര മീറ്റർ ആണ്.

റിയാദ്: സൗദി അറേബ്യയുടെ പ്രഥമ തലസ്ഥാനമായ പൈതൃക നഗരത്തിലെ ‘ദറഇയ അരീന’ പദ്ധതി നിർമാണത്തിനായി 575 കോടി റിയാലിന്‍റെ കരാർ. ചൈനീസ് ഹാർബർ എൻജിനീയറിങ് കോർപ്പറേഷനുമായാണ് ദറഇയ ഹോൾഡിങ് കമ്പനി നിർമ്മാണ കരാർ ഒപ്പുവെച്ചത്. ദറഇയ അരീന കെട്ടിടം, മൂന്ന് വിവിധോദേശ ഓഫീസ് കെട്ടിടങ്ങൾ, ഒരു പാർക്കിങ് സ്ഥലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ദറഇയ അരീന പദ്ധതിയുടെ ആകെ വിസ്തീർണം 74,000 ചതുരശ്ര മീറ്റർ ആണ്.

വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന, 20,000 കാണികളെ ഉൾക്കൊള്ളുന്ന സാംസ്കാരിക നഗരിയാണ് ഒരുങ്ങൂന്നത്. സംഗീത കച്ചേരികൾ, കായിക പരിപാടികൾ, ഇ-സ്പോർട്സ് മത്സരങ്ങൾ, വിവിധ പ്രദർശനങ്ങൾ എന്നിവ ഇവിടെ ഒരുക്കും.

ആഗോള വാസ്തുവിദ്യാ സ്ഥാപനമായ എച്ച്‌.കെ.എസ് ഇൻ‌കോർപ്പറേറ്റഡ് നടപ്പാക്കിയ ദറഇയ അരീനയുടെ രൂപകൽപ്പന ദറഇയെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിദത്ത ഭൂമിശാസ്ത്ര രൂപങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. അതോടൊപ്പം പരമ്പരാഗത നജ്ദി വാസ്തുവിദ്യാ ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ട് ആധികാരിക പൈതൃകവും ഭാവി നവീകരണവും സമന്വയിപ്പിച്ചാണ് അരീന നിർമിക്കുന്നത്. ജീവിത നിലവാരം ഉയർത്തുന്നതിനായി പദ്ധതി താമസക്കാർക്കും സന്ദർശകർക്കും സംയോജിത ഇടങ്ങൾ ഒരുക്കി നൽകും. സമൂഹ ഇടപെടലിനെ പിന്തുണക്കുകയും ക്ഷേമ നിലവാരം ഉയർത്തുകയും ചെയ്യും.

ഏകദേശം 114,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതുമായ മൂന്ന് ബഹു-ഉപയോഗ ഓഫീസ് കെട്ടിടങ്ങളുടെ വികസനവും ദറഇയ അരീനയുടെയും അനുബന്ധ ഓഫീസ് സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പിന്തുണക്കുന്നതിനായി 4000 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. രാജ്യത്തെ കലയുടെയും സംസ്കാരത്തിെൻറയും ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന ഒരു വ്യതിരിക്ത സാംസ്കാരിക നാഴികക്കല്ലായിരിക്കും ദറഇയ അരീനയെന്ന് ദറഇയ ഗേറ്റ് ഡെവലപ്‌മെൻറ് കമ്പനി ഗ്രൂപ്പ് സി.ഇ.ഒ ജെറി ഇൻസെറില്ലോ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട