
കുവൈത്ത് സിറ്റി: മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങളുടെ ശേഖരം ഉറപ്പാക്കാനും ഉപഭോക്താക്കളിലേക്ക് സുഗമമായി എത്തിക്കാനും മുൻകരുതൽ എന്ന നിലയിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ ആവിഷ്കരിക്കുകയും അടിയന്തര സമിതികൾ രൂപീകരിക്കുകയും ചെയ്തു. രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ആവർത്തിച്ചു. ഭക്ഷ്യവസ്തുക്കളും എല്ലാ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള സഹകരണം നിലവിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സ്കൂളുകൾ സംഭരണത്തിനായി ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള സഹകരണവും ഇതിൽ ഉൾപ്പെടുന്നു. പീപ്പിൾസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്സൺ ഹയ അൽ-മഖ്രൂൺ ഒരു അടിയന്തര സമിതി രൂപീകരിച്ചതായി അറിയിച്ചു. ഡയറക്ടർ ബോർഡ് ചെയർമാൻ അധ്യക്ഷനായ ഈ സമിതിയിൽ പർച്ചേസിംഗ് കമ്മിറ്റി ചെയർമാനും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും അടക്കം ഉൾപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ