പല സ്ഥലങ്ങളിൽ നിന്നായി മോഷ്ടിച്ചത് 22 വാഹനങ്ങൾ; രണ്ടുപേർ കുവൈത്തിൽ പിടിയിൽ

Published : Mar 02, 2025, 04:59 PM IST
പല സ്ഥലങ്ങളിൽ നിന്നായി മോഷ്ടിച്ചത് 22 വാഹനങ്ങൾ; രണ്ടുപേർ കുവൈത്തിൽ പിടിയിൽ

Synopsis

വിവിധ സ്ഥലങ്ങളില്‍ നിന്നായി 22 വാഹനങ്ങളാണ് രണ്ടുപേരും ചേര്‍ന്ന് മോഷ്ടിച്ചത്. 

കുവൈത്ത് സിറ്റി: വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടി ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം. രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഒരു പുരുഷനും സ്ത്രീയുമടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. വിശദമായ അന്വേഷണത്തിൽ തൊഴിലില്ലാത്ത പുരുഷനും സ്ത്രീയും പൗരന്മാരാണെന്നും കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ സമയത്തേക്ക് ഉപയോഗിച്ച ശേഷം അതിലെ സാധനങ്ങൾ കവർന്ന് ഉപേക്ഷിക്കുന്നതായിരുന്നു ഇവരുടെ രീതി.

ആന്തലസ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ ഗവർണറേറ്റുകളിലായി 22 വാഹന മോഷണങ്ങൾ നടത്തിയതായി അവർ സമ്മതിച്ചു. 15 മോഷ്ടിച്ച വാഹനങ്ങളും നിരവധി മോഷ്ടിച്ച സാധനങ്ങളും അധികൃതർ കണ്ടെടുത്തു. പ്രതികളെയും കണ്ടെടുത്ത മോഷ്ടിച്ച വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. പൗരന്മാരും താമസക്കാരും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Read Also -  കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ