അവിഹിത ബന്ധത്തിലൂടെ പിറന്ന കുഞ്ഞിനെ മറ്റൊരാളുടേതാക്കി ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങി

By Web TeamFirst Published Nov 4, 2018, 9:48 PM IST
Highlights

യുവതിയും മറ്റൊരു പുരുഷനും തമ്മിലുള്ള വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് ജനനം രജിസ്റ്റര്‍ ചെയ്തത്. വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനും വ്യാജ രേഖകള്‍ തയ്യാറാക്കി തെറ്റായ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. അല്‍ റഫ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ദുബായ്: അവിഹിതമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 48കാരനും 31 വസയുകാരിക്കുമെതിരെ ദുബായില്‍ നിയമനടപടി. ഇരുവര്‍ക്കും ജനിച്ച കുഞ്ഞിനെ മറ്റൊരാളുടേതെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിന് മറ്റൊരു കേസും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഎഇ പൌരനായ 48 വയസുള്ള പുരുഷനും 31 വയസുള്ള ഉസ്ബെക് യുവതിയുമാണ് കേസിലെ പ്രതികള്‍.

യുവതിയും മറ്റൊരു പുരുഷനും തമ്മിലുള്ള വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് ജനനം രജിസ്റ്റര്‍ ചെയ്തത്. വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനും വ്യാജ രേഖകള്‍ തയ്യാറാക്കി തെറ്റായ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. അല്‍ റഫ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായതോടെ മറ്റൊരാളുമായി വിവാഹം കഴിച്ചുവെന്ന് ബോധിപ്പിക്കാനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി. തുടര്‍ന്ന് സെപ്തംബര്‍ 21ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്തു. പ്രതിയായ പുരുഷന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ തന്നെയാണ് അച്ഛനെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ദുബായ് പ്രാഥമിക കോടതി നവംബര്‍ 25ന് പരിഗണിക്കാനായി മാറ്റിവെച്ചു.

click me!