Covid 19 : സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

By Web TeamFirst Published Nov 25, 2021, 10:39 PM IST
Highlights

2,049 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 48 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദിയില്‍(Saudi Arabia) ഇന്ന് 28 പേര്‍ക്ക് കൊവിഡ് (covid 19)ബാധ. 38 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,618 ഉം രോഗമുക്തരുടെ എണ്ണം 538,740 ഉം ആയി. ഇതോടെ ആകെ മരണസംഖ്യ 8,829 ആയി. 

2,049 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 48 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 9, ജിദ്ദ 5, മദീന 3, ത്വാഇഫ് 2, മറ്റ് 9 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. സൗദി അറേബ്യയില്‍ ഇതുവരെ 47,224,590 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 24,557,091 ആദ്യ ഡോസും 22,326,769 രണ്ടാം ഡോസും 340,730 ബൂസ്റ്റര്‍ ഡോസുമാണ്.

കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. വടക്കൻ പ്രവിശ്യയിലെ ഹായിൽ പട്ടണത്തിന് സമീപം ഐനുൽ ജുവ എന്ന സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി സൈദ് അലി (39) ആണ് മരിച്ചത്. 

ഇദ്ദേഹം ഓടിച്ചിരുന്ന കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഹായിലിൽ നിന്ന് 200 കിലോമീറ്റർ അകലെ ബുറൈദയിൽ അൽ വലീം എന്ന കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. ഹായിലിൽനിന്ന് ബുറൈദയിലേക്ക് പോകുന്ന വഴിയിൽ ഐനുൽ ജുവയിൽ വെച്ചാണ് അപകടം സംഭവിച്ചത്.

 

click me!