സൗദി അറേബ്യയിൽ കൊവിഡ് ബാധിതർ രണ്ട് ലക്ഷം കടന്നു

By Web TeamFirst Published Jul 3, 2020, 8:07 PM IST
Highlights

59385 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. ഇതിൽ 2291 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടക്കുകയും മരണസംഖ്യ 1802 ആവുകയും ചെയ്തു. ഇന്ന് 4193 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതോടെ ആകെ രോഗികളുടെ എണ്ണം 201801 ആയി. 50 പേർ ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1802 ആയി. പുതുതായി 2945 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 140614 ആയി.

59385 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. ഇതിൽ 2291 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികൾ: ദമ്മാം 431, ഹുഫൂഫ് 399, റിയാദ് 383, ത്വാഇഫ് 306, അൽമുബറസ് 279, മക്ക 210, ജിദ്ദ 169, ഖത്വീഫ് 168, ഖോബാർ 136, മദീന 92, ഹഫർ അൽബാത്വിൻ 91, ദഹ്റാൻ 83, ബുറൈദ 79, തബൂക്ക് 70, ജുബൈൽ 65, ഹാഇൽ 64, നജ്റാൻ 60, ഉനൈസ 58, ഖമീസ് മുശൈത് 56, അബൂഅരീഷ് 54, ബീഷ 48, അഹദ് റുഫൈദ 46, അറാർ 45, മഹായിൽ 38, ഹുറൈംല 35, ബേയ്ഷ് 31, ശറൂറ 28, അബ്ഖൈഖ് 27, സഫ്വ 27, അൽഖർജ് 27, നാരിയ 24, ദുർമ 22, സാംത 18, സകാക 17, സാജർ 17, മിദ്നബ് 16, അൽജഫർ 15, തുർബ 13, റിജാൽ അൽമ 13, അൽഖഫ്ജി 13, വുതെലാൻ 13, അൽബദാഇ 12, ബാറഖ് 12, അൽഅയ്ദാബി 12, റിയാദ് അൽഖബ്റ 11, ജീസാൻ 11, മജ്മഅ 11, ബൽജുറഷി 10, അൽഅസിയ 9, മുസാഹ്മിയ 9, സുൽഫി 8, അൽഅയൂൺ 7, മൻദഖ് 7, ഹനാഖിയ 7, അൽനമാസ് 7, അൽബഷായർ 7, റാസതനൂറ 7, ബഖഅ 7, റഫ്ഹ 7, മറാത് 7, അൽബാഹ 6, തബർജൽ 6, ബുഖൈരിയ 5, ബലസ്മർ 5, അൽദർബ് 5, അൽഖുവയ്യ 5, തുമൈർ 5, താദിഖ് 5, അൽറസ് 4, അയൂൻ അൽജുവ 4, തുറൈബാൻ 4, ഖിയ 4, റാനിയ 4, അൽബത്ഹ 4, അല്ലൈത് 4, വാദി ദവാസിർ 4, നബാനിയ 3, അൽഖുർമ 3, അൽമഹാനി 3, അൽമുവയ്യ 3, അൽസഹൻ 3, സറാത് ഉബൈദ 3, തബാല 3, അൽഹായ്ത് 3, അൽസുലൈമി 3, തുവാൽ 3, സബ്യ 3, ഖുലൈസ് 3, ഹബോന 3, ഹഖ്ൽ 3, മഖ്വ 2, അൽഉല 2, യാംബു 2, അൽമുസൈലിഫ് 2, അൽമദ്ദ 2, അൽഖഹ്മ 2, തത്ലീത് 2, ഖുറയാത് അൽഉൗല 2, സൽവ 2, അൽഗസല 2, അൽഷംലി 2, മൗഖഖ് 2, ബദർ അൽജനൂബ് 2, അൽഉവൈഖല 2, അൽറയീൻ 2, ഹുത്ത സുദൈർ 2, റൂമ 2, റുവൈദ അൽഅർദ 2, അൽബദ 2, ഹരീഖ് 2, ബനി ഹസൻ 1, ഖിൽവ 1, മഹദ് അൽദഹബ് 1, ഖുസൈബ 1, മനാഫ അൽഹദീദ 1, ഖുൻഫുദ 1, നമീറ 1, അൽഖറഇ 1, ദലം 1, അൽഹർജ 1, വാദി ബിൻ ഹഷ്ബൽ 1, ഉറൈറ 1, അൽഖൈസൂമ 1, അൽഅർദ 1, ദമദ് 1, അഹദ് അൽമസ്റഅ 1, അദം 1, റാബിഗ് 1, താർ 1, ദവാദ്മി 1, ഉംലജ് 1, അഖീഖ് 1.  
പിടിവിടാതെ കൊവിഡ്: കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി സൗദി ആരോഗ്യമന്ത്രാലയം


 

click me!