
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വ്യാപനം(covid spread) കുറയുകയും രോഗമുക്തരാവുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,535 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 5,072 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,52,354 ഉം രോഗമുക്തരുടെ എണ്ണം 5,99,834 ഉം ആയി. 8,920 ആയി ആകെ മരണസംഖ്യ. ചികിത്സയിലുള്ള 43,600 രോഗികളില്‍ 655 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.9 ശതമാനവും മരണനിരക്ക് 1.37 ശതമാനവുമായി. 24 മണിക്കൂറിനിടെ 131,762 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
പുതുതായി റിയാദ് 1,408, ജിദ്ദ 566, മക്ക 199, അബഹ 166, മദീന 157, ദമ്മാം 147, ജിസാന്‍ 91, ഹുഫൂഫ് 75 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,841,337 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,312,053 ആദ്യ ഡോസും 23,533,435 രണ്ടാം ഡോസും 5,995,849 ബൂസ്റ്റര്‍ ഡോസുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam